പേരാവൂർ : അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായ ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിലൂടെ മൗന ജാഥയും അദ്ദേഹത്തിന്റെ ചായ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ നേതൃത്വം നൽകി. 50 ഓളം ആളുകളാണ് മൗന ജാഥയിൽ പങ്കെടുത്തത്. വെള്ളിയാഴ്ച നാലുമണിക്ക് പേരാവൂർ ടൗണിൽ വെച്ച് സർവ കക്ഷി അനുശോചന യോഗവും നടത്താൻ തീരുമാനിച്ചു.
A silent procession and floral tributes were conducted through Peravoor town.