കേളകം: മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പങ്കെടുത്തു കൊണ്ട് നവംബർ 22 ന് ഇരിട്ടിയിൽ നടക്കുന്ന പേരാവൂർ അസംബ്ലി മണ്ഡലം നവകേരള സദസിൻ്റെ വിജയത്തിനായുള്ള കേളകം പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരിച്ചു.
കേളകം.സെൻ്റ്.ജോർജ് കൺവെൻഷൻ സെൻ്ററിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായിരുന്നു.
തങ്കമ്മ മേലേക്കുറ്റ്, മേരിക്കുട്ടി ജോൺസൺ, ഫാ.എൽദോ ജോൺ, ഫാ.സാജു, രജീഷ് ബൂൺ ,രാജൻ കൊച്ചിൻ, ജോമോൻ ,എം.വി.മാത്യു എന്നിവർ പ്രസംഗിച്ചു.സി.ടി.അനീഷ് (ചെയർമാൻ), പി.കെ.ശശീന്ദ്രൻ (കൺവീനർ) എന്നിവർ ഭാരവാഹികളായ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
Kelakam Panchayat-level organizing committee has been formed.