---
title: "#Sureshgopi | എന്റയടുത്ത് ആളാവാൻ വരരുത്': മാധ്യമപ്രവർത്തകയോട് കയർത്ത് സുരേഷ്​ ഗോപി"
english_title: "Suresh gopi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159446/suresh-gopi"
published_at: "2023-11-04T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65460c9e519a3_Screenshot_2023-11-04-14-34-24-32_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Sureshgopi | എന്റയടുത്ത് ആളാവാൻ വരരുത്': മാധ്യമപ്രവർത്തകയോട് കയർത്ത് സുരേഷ്​ ഗോപി

> **Lead Summary:** **തൃശ്ശൂർ**: മാധ്യമപ്രവർത്തകയോട് കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. കോഴിക്കോട് വച്ച് മാധ്യമ പ്രവർത്തകയുടെ തോളിൽ കെെവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.

## Article Content

**തൃശ്ശൂർ**: മാധ്യമപ്രവർത്തകയോട് കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. കോഴിക്കോട് വച്ച് മാധ്യമ പ്രവർത്തകയുടെ തോളിൽ കെെവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്.

തൃശ്ശൂരിൽ ​ഗരുഡൻ സിനിമ കാണാനെത്തിയതായിരുന്നു അദ്ദേഹം വിഷയത്തെ സുരഷ് ഗോപി വളച്ചൊടിച്ചുകൊണ്ടിരിക്കുകയാണെന്ന് മാധ്യമപ്രവർത്തക ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയെന്ന നിലയിൽ അവർ നേരിട്ട പ്രശ്നം തനിക്ക് മനസ്സിലാകുമെന്നും റിപ്പോർട്ടർ പറഞ്ഞു.

എന്നാൽ തന്റെയടുത്ത് ആളാവാൻ വരരുത്, കോടതിയാണ് ഇനി കാര്യങ്ങൾ നോക്കുന്നത്, എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159446/suresh-gopi)