പേരാവൂർ: കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനത്തോടനുബന്ധിച്ച് പേരാവൂരിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട റാലി പേരാവൂർ പഴയ സ്റ്റാന്റിൽ എത്തിയതോടെ പൊതുയോഗം ആരംഭിച്ചു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺഭരത് അദ്ധ്യക്ഷനായ പൊതുയോഗം ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. ബി ജെ പി ജില്ലാ ജന-സെക്രട്ടറി എം ആർ സുരേഷ്, ബിജെപി സംസ്ഥാന സമിതി അംഗം വി പി ചന്ദ്രൻ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം കൂട്ട ജയപ്രകാശ്, ബിജെപി ഇരിട്ടി മണ്ഡലം പ്രസിഡണ്ട് സത്യൻ കൊമ്മേരി, ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് ബേബിസോജ, ശ്രീകുമാർ കൂട്ടത്തിൽ, ധന്യ രാജേഷ്, ആദർശ് ചാളേമ്മൽ, എ ജി സന്തോഷ് എന്നിവർ സംസാരിച്ചു.
Peravoor