പാനൂർ: പൂക്കോത്തെ ആർ.എം. റയീസിൻ്റെ 'കിളിവാതിൽ' പുസ്തകത്തിൻ്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. പൂക്കോം മുസ്ലിം എൽ.പി സ്കൂളിൽ ബാലസാഹിത്യകാരൻ രാജു കാട്ടുപുനമാണ് പ്രകാശനം ചെയ്തത്. സുലൈമാൻ ഹാജി മൊട്ടത്ത് ആദ്യപ്രതി ഏറ്റുവാങ്ങി.
ഷാർജ പുസ്തകോൽസവത്തിലാണ് ആദ്യ പതിപ്പ് പ്രകാശനം ചെയ്തത്. ഡോ. പുത്തൂർ മുസ്തഫ അധ്യക്ഷനായി. സി. മുജീബ് സ്വാഗതം പറഞ്ഞു. ഒ.അശോക് കുമാർ, രാജേന്ദ്രൻ തായാട്ട്, പി.വി. പ്രീത ടീച്ചർ, കെ.എം. ശോഭ ടീച്ചർ, കൗൺസിലർമാരായ സി.എച്ച്. സ്വാമി ദാസൻ അശീഖ, ജുംന ടീച്ചർ, പൂക്കോം മുസ്ലിം എൽ.പി. സ്കൂൾ പ്രധാനധ്യാപകൻ അസീസ്, കബീർ പാനൂർ, പി.വി. മുഹമ്മദ്, വൈ.എം. അസ്ലം, മുനവർ ചാമ്പേത്ത് എന്നിവർ പ്രസംഗിച്ചു. എഴുത്തുകാരൻ ആർ.എം. റയീസ് മറുപടി പ്രസംഗം നടത്തി.
'Kilivathil' 2nd edition released