കണ്ണൂർ :ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ജില്ലാ പട്ടികജാതി വികസന വകുപ്പും, എൻടിടിഎഫും സംയുക്തമായി നടത്തുന്ന സിഎൻസി ഓപ്പറേറ്റർ (വിഎംസി ആന്റ് ടർണിംഗ്) സൗജന്യ തൊഴിലധിഷ്ടിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പഞ്ചായത്തുകളിൽ താമസിക്കുന്ന പത്താം ക്ലാസ് പാസ്സായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18നും 24നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമാണ് പരിശീലനം നൽകുക. എൻടിടിഎഫ് നടത്തുന്ന പ്രവേശന പരീക്ഷ/അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരിയിലെ എൻടിടിഎഫ് കേന്ദ്രത്തിലാണ് പത്ത് മാസത്തെ പരിശീലനം. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് താമസം, ഭക്ഷണം ഉൾപ്പെടെ മുഴുവൻ ഫീസും സൗജന്യമാണ്.
കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് പ്രമുഖ വ്യവസായ ശാലകളിൽ നിയമനം ലഭിക്കുന്നതിന് സഹായം നൽകും. താൽപര്യമുള്ളവർ പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ജാതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 13ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700596
applynow