വന്യമൃഗശല്യം; മാനന്തവാടി രൂപതയുടെ ഉപവാസ സമരവും പ്രതിഷേധ ജ്വാല റാലിയും ഇന്ന്

വന്യമൃഗശല്യം; മാനന്തവാടി രൂപതയുടെ ഉപവാസ സമരവും പ്രതിഷേധ ജ്വാല റാലിയും ഇന്ന്
Feb 22, 2024 06:36 AM | By sukanya

കൽപ്പറ്റ: വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ട് വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ,മാനന്തവാടി രൂപത വ്യാഴാഴ്ച കൽപ്പറ്റയിൽ ഉപവാസ സമരവും പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കാടും നാടും വേർതിരിക്കുക , ഫെൻസിംഗ് ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക , ഉദ്യോഗസ്ഥ നിഷ്ക്രിയത്വം അവസാനിപ്പിക്കുക യൂക്കാലി ,സെന്ന , മഞ്ഞക്കൊന്ന, തേക്ക്, അക്വേഷ്യ മുതലായവ മുറിച്ചുമാറ്റി സ്വാഭാവിക വനങ്ങൾ സൃഷ്ടിക്കുക ,അധിനിവേശ സസ്യങ്ങൾ പൂർണമായും നശിപ്പിക്കുക, വനത്തിനുള്ളിൽ മുളങ്കാടുകൾ വച്ചുപിടിപ്പിക്കുക, വനത്തിലൂടെയുള്ള ട്രക്കിങ് അവസാനിപ്പിക്കുക, മനുഷ്യജീവന് പ്രാധാന്യം നൽകുക, ജീവൻ നഷ്ടപ്പെട്ടവർക്കും വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും ജീവനോപാധികളും കൃഷിയും വീടും നഷ്ടപ്പെടുന്നവർക്കും ഉചിതമായ നഷ്ട പരിഹാരം കാലതാമസമില്ലാതെ നൽകുക , ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വന നിയമങ്ങളിൽ കൂടുതൽ അധികാരം നൽകുക ,വനത്തിനടുത്ത് താമസിക്കുന്നവർക്ക് സ്വയം പ്രതിരോധത്തിനുള്ള അനുവാദം നൽകുക, വന വിസ്ത്രിതിക്ക് അനുസരിച്ച് വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക, ഉദ്യോഗസ്ഥർ വന അധികാരം ഉപയോഗിക്കുക, വന നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുക , വനത്തിനുള്ളിൽ മൃഗങ്ങൾക്ക് ജലലഭ്യതയും ഭക്ഷണവും ഉറപ്പുവരുത്തുക, വിവിധ കേന്ദ്ര-അന്തർദേശീയ ഏജൻസികൾ നൽകിയ പണം വനം വകുപ്പ് വിനിയോഗിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽ ഓഡിറ്റ് നടത്തുക, അക്രമകാരികളും മനുഷ്യജീവന് ഭീഷണിയുമായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലുക തുടങ്ങി 20 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

വ്യാഴാഴ്ച രാവിലെ 10 മുതൽ ഉപവാസ സമരം ആരംഭിക്കും. രൂപതാ നേതാക്കന്മാരാണ് ഉപവാസ സമരത്തിൽ പങ്കെടുക്കുന്നത്. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് മാത്യു പുഞ്ചയിലിൻ്റെ നേതൃത്വത്തിൽ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, ഫെറോന കൗൺസിൽ അംഗങ്ങൾ ,വിവിധ സംഘടനകളുടെ രൂപത / മേഖല നേതാക്കന്മാർ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർമാർ, സന്യസ്ത പ്രതിനിധികൾ, എന്നിവർ ഉപവാസ സമരത്തിൽ പങ്കെടുക്കും. ഉപവാസ സമരം മാനന്തവാടി രൂപ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡൻ്റ് ഡോ. സാജു കൊല്ലപ്പള്ളി അധ്യക്ഷത വഹിക്കും. 3 മണിക്ക് മാനന്തവാടി രൂപ താ സഹവികാരി ജനറാൾ ഫാ തോമസ് മണക്കുന്നൽ നാരങ്ങാനീര് നൽകി ഉപവാസ സമരം അവസാനിപ്പിക്കും. ഉച്ചയ്ക്ക് മൂന്നുമണിക്ക് കൽപ്പറ്റയിൽ പ്രതിഷേധ റാലി ആരംഭിക്കും .റാലി മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. മാനന്തവാടി രൂപതയിലെ മുഴുവൻ ഇടവകകളിൽ നിന്നുള്ള വൈദികരും,അല്മായരും, സന്യസ് തരും റാലിയിൽ അണിനിരക്കും. കൂടാതെ കോട്ടയം രൂപത വയനാട് മേഖല ,താമരശ്ശേരി, തലശ്ശേരി രൂപതകളിലെ പ്രതിനിധികൾ എന്നിവരും റാലിയിൽ അണിനിരക്കും റാലിയുടെ സമാപനത്തോടനുബന്ധിച്ച് പുതിയ ബസ്റ്റാൻഡ് പരിസരത്ത് പൊതു സമ്മേളനം ആരംഭിക്കും.

മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും .തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പാമ്പ്ലാനി സമ്മേളനം ഉദ്ഘാടനം ചെയ്യും . താമരശ്ശേരി രൂപത ബിഷപ്പും, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ബിഷപ്പ് ഡെലിഗേറ്റുമായ മാർ റെമീജീയൂസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം സഹായ മെത്രാൻ മാർ ജോസഫ് പാണ്ടാരശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തും. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ, സംഘാടകസമിതി ചെയർമാൻ ജോൺസൺ തൊഴുത്തുങ്കൽ ,ഫാദർ ജോബി മുക്കാട്ടുകാവുങ്കൽ, സെബാസ്റ്റ്യൻ പുരയ്ക്കൽ, തുടങ്ങിയവർ പ്രസംഗിക്കും. വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ജോൺസൺ തൊഴുത്തുങ്കൽ , കത്തോലിക്കാ കോൺഗ്രസ് രൂപതാ ഡയറക്ടർ ഫാദർ ജോബി മുക്കാട്ടുകാവുങ്കൽ, കൽപ്പറ്റ ഫെറോന വികാരി ഫാദർ മാത്യു പെരിയപ്പുറം കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ,രൂപത പിആർഒ സാലു അബ്രഹാം , മിഷൻ ലീഗ് രൂപതാ പ്രസിഡൻ്റ് ബിനീഷ് തുമ്പിയാംകുഴി , സംഘാടകസമിതി കൺവീനർ സജീ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

Kalpetta

Next TV

Related Stories
മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്; വിഗ്രഹ ഘോഷയാത്ര നാളെ

Apr 15, 2024 05:15 PM

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്; വിഗ്രഹ ഘോഷയാത്ര നാളെ

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ ഗണപതി വിഗ്രഹ പുനഃപ്രതിഷ്ഠ 21 ന്. വിഗ്രഹ ഘോഷയാത്ര...

Read More >>
#batheri l കാപ്പ നിയമ പ്രകാരം നാടുകടത്തി

Apr 15, 2024 05:03 PM

#batheri l കാപ്പ നിയമ പ്രകാരം നാടുകടത്തി

കാപ്പ നിയമ പ്രകാരം...

Read More >>
#vadakara l സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ

Apr 15, 2024 04:31 PM

#vadakara l സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ

സിപിഎമ്മിന് ബോംബ് നിർമാണം നാട്ടുമര്യാദ: ഷാഫി പറമ്പിൽ...

Read More >>
#vadakara l വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

Apr 15, 2024 02:39 PM

#vadakara l വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

വെണ്ണപ്പാളി പരാമര്‍ശം; എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി...

Read More >>
ഡൽഹി മദ്യനയ കേസ്: ആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Apr 15, 2024 01:33 PM

ഡൽഹി മദ്യനയ കേസ്: ആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ഡൽഹി മദ്യനയ കേസ്: ആർഎസ് നേതാവ് കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ...

Read More >>
Top Stories