എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷ: ഒരുക്കങ്ങൾ പൂർത്തിയായി

എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷ: ഒരുക്കങ്ങൾ പൂർത്തിയായി
Feb 28, 2024 06:11 PM | By sukanya

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. 4,27,105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. 536 കുട്ടികൾ ഗൾഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹയർ സെക്കന്ററി തലത്തിൽ 4,14,151 പ്ലസ് വണ്ണിലും 4,41,213 പ്ലസ്ടുവിലും പരീക്ഷ എഴുതുന്നുണ്ട്.

27,000 അധ്യാപകരെയാണ് പരീക്ഷ ഡ്യൂട്ടിയ്ക്കായി നിയമിച്ചിട്ടുള്ളത്. ഏപ്രിൽ ഒന്നിന് മൂല്യനിർണയം തുടങ്ങും. മേയ് രണ്ടാം ആഴ്ച ഫലം പ്രഖ്യാപിക്കുമെന്നും കാലാവസ്ഥ കണക്കിലെടുത്ത് സ്കൂളുകളിൽ ക്രമീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ളം ഉറപ്പാക്കണം. ഹയർ സെക്കൻ്ററി അധ്യാപക സ്ഥലം മാറ്റത്തിന്റെ പശ്ചാത്തലത്തിലും പരീക്ഷ ഡ്യൂട്ടി മുൻനിശ്ചയിച്ച പ്രകാരം നടപ്പാക്കും. അധ്യാപകർക്ക് സർവീസ് ബ്രേക്ക് വരില്ല. ഹയർസെക്കൻഡറി മോഡൽ പരീക്ഷ ചോദ്യ പേപ്പർ ചോർന്നത് ഗൗരവമായി കാണുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Thiruvananthapuram

Next TV

Related Stories
സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

Oct 5, 2024 04:18 PM

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു...

Read More >>
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

Oct 5, 2024 04:06 PM

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ...

Read More >>
മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത്  ജില്ലാ സമ്മേളനം ഒക്ടോബർ 6 ന്

Oct 5, 2024 03:53 PM

മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത് ജില്ലാ സമ്മേളനം ഒക്ടോബർ 6 ന്

മനുഷ്യാവകാശ സംഘടനയുടെ മൂന്നാമത് ജില്ലാ സമ്മേളനം ഒക്ടോബർ 6...

Read More >>
ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു , വിമാനത്താവളങ്ങളിൽ വൻ തിരക്ക്

Oct 5, 2024 03:43 PM

ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു , വിമാനത്താവളങ്ങളിൽ വൻ തിരക്ക്

ഇൻഡിഗോയുടെ വിമാന സർവീസുകൾ വൈകുന്നു , വിമാനത്താവളങ്ങളിൽ വൻ തിരക്ക്...

Read More >>
കൂട്ടുപുഴ - വിരാജ്പേട്ട അന്തർ സംസ്ഥാന പാത നവീകരണം അടിയന്തരമായി ചെയ്യണമെന്ന് വിരാജ്പേട്ട എം എൽ എ യോട് സണ്ണി ജോസഫ്  ആവശ്യപ്പെട്ടു

Oct 5, 2024 03:31 PM

കൂട്ടുപുഴ - വിരാജ്പേട്ട അന്തർ സംസ്ഥാന പാത നവീകരണം അടിയന്തരമായി ചെയ്യണമെന്ന് വിരാജ്പേട്ട എം എൽ എ യോട് സണ്ണി ജോസഫ് ആവശ്യപ്പെട്ടു

കൂട്ടുപുഴ - വിരാജ്പേട്ട അന്തർ സംസ്ഥാന പാത നവീകരണം അടിയന്തരമായി ചെയ്യണമെന്ന് വിരാജ്പേട്ട എം എൽ എ യോട് സണ്ണി ജോസഫ് ...

Read More >>
തളിപ്പറമ്പ നഗരസഭയുടെ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉദ്ഘാടനം നടന്നു

Oct 5, 2024 03:14 PM

തളിപ്പറമ്പ നഗരസഭയുടെ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉദ്ഘാടനം നടന്നു

തളിപ്പറമ്പ നഗരസഭയുടെ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup