മണത്തണ: മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2017-18 പദ്ധതിയിൽപെടുത്തി കിഫ്ബി പദ്ധതിപ്രകാരം അനുവദിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ഡി പി ആറിന്റെ വിശദമായ അവലോകനയോഗം നടന്നു.
പാചകപ്പുര, ഡൈനിങ് ഹാൾ, സ്റ്റോറും, ഡ്രസ്സിങ് റൂം, ഇൻഡോർ സ്റ്റേഡിയം ഉൾപ്പെടുന്ന മൾട്ടിപർപ്പസ് ബിൽഡിങ്, ആധുനിക ടോയ്ലറ്റ് ബ്ലോക്കുകൾ ഉൾപ്പെടുന്നതാണ് കിഫ്ബി പ്രോജക്ട്.
പരുപാടി പേരാവൂർ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ, പ്രിൻസിപ്പാൾ പ്രസീത ടി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ പ്രദീപൻ പി വി, കില അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ ഹരിത, എക്സിക്യൂട്ടീവ് എൻജിനീയർ രശ്മി രാജ്, അസിസ്റ്റന്റ് എൻജിനീയർ ജോമോൻ പൗലോസ്, പിടിഎ പ്രസിഡണ്ട് സന്തോഷ് കെ, എച്ച് എം ഇൻചാർജ് ഷാജോദ് പി, തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.
Kifby DPR Review Meeting