മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് : 30 വരെ അപേക്ഷിക്കാം

മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് : 30 വരെ അപേക്ഷിക്കാം
Mar 29, 2024 06:41 AM | By sukanya

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് വോട്ടെടുപ്പു നടക്കുന്ന 2024 ഏപ്രില്‍ 26ന് ഡ്യൂട്ടിയിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കു പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാവുന്നതാണ്. ഏപ്രില്‍ 26ന് വോട്ടെടുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ് ജോലികള്‍ നിര്‍വഹിക്കുന്നതിനായി തിരഞ്ഞെടുപ്പു കമ്മിഷന്‍ അതോറിറ്റി ലെറ്ററുകള്‍ അനുവദിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും പി ആര്‍ ഡിയുടെ മീഡിയ / ജേര്‍ണലിസ്റ്റ് അക്രഡിറ്റേഷന്‍ ഉള്ളവര്‍ക്കുമാണ് ഈ സൗകര്യം. ഫോം 12ഡിയില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയുമായി മാര്‍ച്ച് 30 ന് വൈകിട്ട് മൂന്ന് മണിക്കകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ സമര്‍പ്പിക്കണം.

ഈ അപേക്ഷ ഫോറങ്ങള്‍ നോഡല്‍ ഓഫീസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തി ഓരോ നിയമസഭാ മണ്ഡലത്തിന്റെയും അസി. റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ക്ക് കൈമാറും. അതിനാല്‍ ഒരു കാരണവശാലും വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിയില്ല. പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നവര്‍ക്ക് പോളിങ്ങിന് മുമ്പ് നിശ്ചയിക്കുന്ന മൂന്ന് ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം വോട്ടര്‍പട്ടികയില്‍ പേരുള്ള ജില്ലയിലെ പോസ്റ്റല്‍ വോട്ട് ഫെസിലിറ്റി സെന്ററില്‍ എത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്. വോട്ടര്‍പട്ടികയില്‍ പോസ്റ്റല്‍ ബാലറ്റ് രേഖപ്പെടുത്തുന്ന വോട്ടര്‍ക്ക് പോളിങ്ങ് ദിവസം ബൂത്തില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല.-അപേക്ഷ സമര്‍പ്പിക്കേണ്ട 12 ഡി ഫോറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാണ്. കേരള വിഷന്‍, എസിവി ഒഴികെയുള്ള കേബിള്‍ ചാനലുകള്‍ മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ അതോറിറ്റി ലെറ്റര്‍ അനുവദിക്കാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അറിയിച്ചിട്ടുള്ളത്. 

Apply now

Next TV

Related Stories
അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ; ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി

Apr 27, 2024 10:18 PM

അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ; ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര മോദി

അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാർ; ഇന്ത്യാ മുന്നണിക്കെതിരെ നരേന്ദ്ര...

Read More >>
പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ഗോകുലം ഗോപാലൻ

Apr 27, 2024 09:33 PM

പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ഗോകുലം ഗോപാലൻ

പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ഗോകുലം...

Read More >>
കുക്കർ പൊട്ടിത്തെറിച്ച്‌ രണ്ടു പേർക്ക് പരിക്ക്

Apr 27, 2024 09:22 PM

കുക്കർ പൊട്ടിത്തെറിച്ച്‌ രണ്ടു പേർക്ക് പരിക്ക്

കുക്കർ പൊട്ടിത്തെറിച്ച്‌ രണ്ടു പേർക്ക്...

Read More >>
ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു

Apr 27, 2024 08:58 PM

ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു

ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ...

Read More >>
വോട്ട് ചെയ്യാൻ നാട്ടിൽ എത്തി; ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നഴ്സിംഗ്  വിദ്യാർത്ഥി മരിച്ചു

Apr 27, 2024 08:51 PM

വോട്ട് ചെയ്യാൻ നാട്ടിൽ എത്തി; ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു

വോട്ട് ചെയ്യാൻ നാട്ടിൽ എത്തി; ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നഴ്സിംഗ് വിദ്യാർത്ഥി...

Read More >>
കാട്ടാനയുടെ ആക്രമണം; ഫാമിൽ തുടർ പ്രതിഷേധങ്ങൾ, മുഖ്യമന്ത്രിക്ക് തൊഴിലാളികൾ ഒപ്പിട്ട ഭീമ ഹർജി

Apr 27, 2024 08:30 PM

കാട്ടാനയുടെ ആക്രമണം; ഫാമിൽ തുടർ പ്രതിഷേധങ്ങൾ, മുഖ്യമന്ത്രിക്ക് തൊഴിലാളികൾ ഒപ്പിട്ട ഭീമ ഹർജി

കാട്ടാനയുടെ ആക്രമണം; ഫാമിൽ തുടർ പ്രതിഷേധങ്ങൾ, മുഖ്യമന്ത്രിക്ക് തൊഴിലാളികൾ ഒപ്പിട്ട ഭീമ...

Read More >>
Top Stories