സണ്‍റൈസേഴ്സ് ഉയർത്തിയ റണ്‍മല ചെയ്സ് ചെയ്ത RCB-ക്ക് 25 റണ്‍സിന്റെ പരാജയം. ഫാഫുല്‍ കാർത്തികും ആർ സി ബിക്ക് ആയി പൊരുതി എങ്കിലും 262/7 വരെയെ അവർ എത്തിയുള്ളൂ.
ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന മത്സരമാണിത്. 549 റണ്‍സും 38 സിക്സും ഇന്നത്തെ മത്സരത്തില്‍ പിറന്നു. ആർ സി ബിക്ക് ഇത് അവരുടെ സീസണിലെ ആറാം പരാജയമാണിത്. ആകെ ഒരു മത്സരമാണ് അവർ ജയിച്ചത്. സണ്‍റൈസേഴ്സിന് ആകട്ടെ ഇത് ആറ് മത്സരങ്ങള്‍ക്ക് ഇടയിലെ നാലാം വിജയമാണ്.
ഇന്ന് 288 എന്ന വിജയലക്ഷ്യം പിന്തുടർന്ന RCB മികച്ച രീതിയിലാണ് തുടങ്ങിയത്. ഫാഫും കോഹ്ലിയും ചേർന്ന് പ്ലേ ഓഫില്‍ 79-0 എന്ന മികച്ച സ്കോറില്‍ എത്തിച്ചു. എന്നാല്‍ പ്ലേ ഓഫിന് ശേഷം കാര്യങ്ങള്‍ മാറി. 20 പന്തില്‍ നിന്ന് 42 റണ്‍സ് എടുത്ത കോഹ്ലിയെ ആദ്യം നഷ്ടമായി.
7 റണ്‍സ് എടുത്ത വില്‍ ജാക്സ്, 9 റണ്‍സ് എടുത്ത രജത് പടിദാർ, റണ്‍ ഒന്നും എടുക്കാതെ സൗരവ് ചൗഹാൻ, എന്നിവർ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. ഒരു ഭാഗത്ത് നിന്ന് ഒറ്റയ്ക്ക് പൊരുതിയ ഫാഫ് 62 റണ്‍സില്‍ നില്‍ക്കെ പാറ്റ് കമ്മിൻസിന്റെ പന്തില്‍ പുറത്തായി. 28 പന്തില്‍ നിന്നായിരുന്നു ഫാഫ് 62 റണ്‍സ് എടുത്തത്.
ഇതിന് ശേഷം കാർത്തിക് പൊരുതി നോക്കി എങ്കില്‍ ലക്ഷ്യം വിദൂരത്ത് ആയിരുന്നു. കാർത്തിക് 35 പന്തില്‍ നിന്ന് 83 റണ്‍സ് എടുത്തു. 7 സിക്സും 5 ഫോറും താരം അടിച്ചു കാർത്തിന്റെ പോരാട്ടം ആർ സി ബിയെ 20 ഓവർ അവസാനിക്കുമ്ബോള്‍ 262 എന്ന സ്കോറില്‍ എത്തിച്ചു. സണ്‍റൈസേഴ്സിനായി കമ്മിൻസ് 3 വിക്കറ്റും മായങ്ക് മർക്കണ്ടെ 2 വിക്കറ്റും വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത സണ്‍ റൈസേഴ്സ് ഹൈദരാബാദ് ഐപിഎലില്‍ വീണ്ടുമൊരു കൂറ്റന്‍ സ്കോര്‍ നേടി റെക്കോർഡ് ഇട്ടിരുന്നു. ഇന്ന് ട്രാവിസ് ഹെഡിന്റെ ശതകത്തിനൊപ്പം ഹെയിന്‍റിച്ച് ക്ലാസ്സന്‍ അര്‍ദ്ധ ശതകവുമായി തിളങ്ങിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്സ് 287 റണ്‍സാണ് നേടിയത്. നാലാം വിക്കറ്റില്‍ 56 റണ്‍സ് നേടിയ സമദ് - മാര്‍ക്രം കൂട്ടുകെട്ട് സണ്‍റൈസേഴ്സിനെ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറിലേക്ക് എത്തിച്ചു. ഇവര്‍ തന്നെ ഈ സീസണില്‍ നേടിയ 277 റണ്‍സെന്ന റെക്കോര്‍ഡ് ആണ് പഴങ്കഥയായത്.
8.1 ഓവറില്‍ 108 റണ്‍സാണ് സണ്‍റൈസേഴ്സ് ഓപ്പണര്‍മാര്‍ നേടിയത്. അഭിഷേക് ശര്‍മ്മ 22 പന്തില്‍ 34 റണ്‍സ് നേടി പുറത്താകുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗുമായി ട്രാവിസ് ഹെഡ് കസറിയപ്പോള്‍ താരം 41 പന്തില്‍ നിന്ന് 102 റണ്‍സ് നേടി പുറത്താകുകയായിരുന്നു.
31 പന്തില്‍ 67റണ്‍സുമായി ഹെയിന്‍റിച്ച് ക്ലാസ്സനും കളം നിറഞ്ഞ് കളിച്ചപ്പോള്‍ സണ്‍റൈസേഴ്സ് സ്കോര്‍ 231 റണ്‍സിലേക്ക് കുതിച്ചു. ലോക്കി ഫെര്‍ഗൂസണ്‍ ആണ് ക്ലാസ്സനെ പുറത്താക്കിയത്. ട്രാവിസ് ഹെഡ് 8 സിക്സും ക്ലാസ്സന്‍ 5 സിക്സുമാണ് ഇന്നിംഗ്സില്‍ നേടിയത്.
എയ്ഡന്‍ മാര്‍ക്രത്തിന് കൂട്ടായി അബ്ദുള്‍ സമദും തട്ടുപൊളിപ്പന്‍ ബാറ്റിംഗുമായി എത്തിയപ്പോള്‍ റീസ് ടോപ്ലി എറിഞ്ഞ 19ാം ഓവറില്‍ സമദ് രണ്ട് സിക്സും മൂന്ന് ഫോറും നേടി. ഓവറില്‍ നിന്ന് 25 റണ്‍സാണ് പിറന്നത്. അവസാന ഓവറില്‍ മാര്‍ക്രം ഒരു ഫോറും സിക്സും നേടിയപ്പോള്‍ അടുത്ത പന്തില്‍ വന്ന സിംഗിള്‍ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന തങ്ങളുടെ റെക്കോര്‍ഡ് മറികടക്കുവാന്‍ സണ്‍റൈസേഴ്സിന് സാധിച്ചു. സമദ് ഒരു സിക്സ് കൂടി നേടിയപ്പോള്‍ ഓവറില്‍ നിന്ന് വന്ന 21 റണ്‍സ് സണ്‍റൈസേഴ്സിനെ 287 റണ്‍സിലെത്തിച്ചു.
സമദ് പത്ത് പന്തില്‍ 37 റണ്‍സും മാര്‍ക്രം 17 പന്തില്‍ 32 റണ്‍സും നേടി നാലാം വിക്കറ്റില്‍ 19 പന്തില്‍ 56 റണ്‍സ് നേടി.
Rcb srh