മഴൂർ: മഴൂർ നെല്ലിയോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിൻ്റെ ഭാഗമായി പൂമംഗലം സോമേശ്വരി ക്ഷേത്രത്തിൽ നിന്നും വാദ്യമേളത്തിൻ്റെയും മുത്തുകുടകളുടെയും അകംമ്പടിയോടെ കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു.
നാല് ദിവസങ്ങളിലായി മാഞ്ഞാളമ്മയുടെ പുറപ്പാട്, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി, വിഷ്ണുമൂർത്തി ശാസ്ത്തപ്പൻ, പുലിയൂർ കണ്ണൻ, ഭൂതം നെല്ലിയോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങളാണ് കെട്ടിയാടുക. ഉത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും.
Mazhoor kaliyatta maholsavam