തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം: കുമ്മനം

തൃശൂര്‍ പൂരം തടയാന്‍ ശ്രമിച്ച പോലീസ് നടപടി ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനം: കുമ്മനം
Apr 20, 2024 05:24 PM | By sukanya

 മലപ്പുറം: ജനകീയ ഉത്സവമായ തൃശൂര്‍ പൂരം ബാരിക്കേടുകള്‍ വച്ച് പോലീസ് തടയാന്‍ ശ്രമിച്ചത് മതസ്വാതന്ത്ര്യത്തിനേറ്റ കനത്ത ആഘാതവും ആരാധനാ സ്വാതന്ത്ര്യത്തിന്റെ ധ്വംസനവുമാണെന്ന് മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മലപ്പുറം പ്രസ്‌ക്ലബില്‍ എന്‍ഡിഎ മലപ്പുറം ലോക്‌സഭാമണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നെള്ളത് വേണ്ടെന്ന് വക്കേണ്ടിവന്നു.

പൂലര്‍ച്ചെ മൂന്നിന് നടത്തേണ്ട വെടിക്കെട്ട് നടത്താനായില്ല. ഇതെല്ലാ സര്‍ക്കാരിന്റെയും പോലീസിന്റെയും അനാവശ്യ ഇടപെടല്‍ മൂലം ഉണ്ടായതാണ്. പോലീസ് ഇടപെടല്‍ ജനങ്ങള്‍ക്കും ഭക്തര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കി. പൂരത്തെ വികലമാക്കാനും പരാജയപ്പെടുത്താനും കുറച്ചുനാളുകളായി സര്‍ക്കാര്‍ അവിടത്തെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപ്പെടുകയാണ്. ഇടത് സര്‍ക്കാര്‍ ജനങ്ങളുടെയും ഭക്തരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജനമനസ്സുകളില്‍ വേദന ഉണ്ടാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നത് ശരിയല്ല. അഘോഷങ്ങള്‍ നന്നായി നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയാണ് വേണ്ടിയിരുന്നത്. ജനങ്ങളുടെ പ്രതിഷേധവും ഉത്കണ്ഠയും അമര്‍ശവും മനസ്സിലാക്കി സംസ്ഥാന സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയരണം. ഇത് എങ്ങനെയാണ് സംഭവിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം നടത്തണം. പൂരത്തിന്റെ തുടക്കകാലം മുതല്‍ ഉപാധികള്‍ മുന്നോട്ട് വച്ചും തടസ്സവാദങ്ങള്‍ ഉയര്‍ത്തികൊണ്ടും സര്‍ക്കാരുകള്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. മതസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവുമുള്ള നാടാണിത്.

ഒരു മതത്തിന്റെയും ആചാരത്തിലും അനുഷ്ഠാനത്തിലും ഒരു മതേതരസര്‍ക്കാരും ഇടപെടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വത്തെ കുറിച്ച് സംസാരിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ അന്യായമായി കൈയടക്കിവച്ചിരിക്കുകയാണ്. മതസ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മതസ്ഥാപനങ്ങള്‍ അതാത് മതസ്തര്‍ ഭരിക്കട്ടെ എന്ന് വേണം ചിന്തിക്കാന്‍. അവരുടെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും സര്‍ക്കാര്‍ എന്തിന് ഇടപെട്ട് തടസ്സങ്ങള്‍ സൃഷ്ടിക്കണം. ഇത് നല്‍കുന്ന സന്ദേശമെന്താണ്. എന്ത് കാരണം കൊണ്ടാണ് ബാരിക്കേടുകള്‍ വച്ച് എഴുന്നെള്ളത് തടയുന്നത് എന്ന് സര്‍ക്കാര്‍ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് പ്രകടന പത്രിക കുമ്മനം രാജശേഖരന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. എം. അബ്ദുള്‍ സലാം നല്‍കി പ്രകാശനം ചെയ്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍, മേഖലാ ജനറല്‍ സെക്രട്ടറി പ്രേമന്‍, ചീഫ് ഇലക്ഷന്‍ ഏജന്റ് കെ. രാമചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ശ്രീപ്രകാശ് എന്നിവര്‍ സംസാരിച്ചു.

Police Action To Prevent Thrissur Pooram

Next TV

Related Stories
ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍

May 19, 2024 12:41 PM

ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍

ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍...

Read More >>
വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ

May 19, 2024 12:38 PM

വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ

വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ...

Read More >>
കേരളത്തിൽ മെയ് 31 മുതൽ കാലവർഷം കനക്കും

May 19, 2024 11:52 AM

കേരളത്തിൽ മെയ് 31 മുതൽ കാലവർഷം കനക്കും

കേരളത്തിൽ 31ന് കാലവർഷം കനക്കും...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്: പരാതിയുമായി കോതിപ്പാലം സ്വദേശി

May 19, 2024 11:04 AM

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്: പരാതിയുമായി കോതിപ്പാലം സ്വദേശി

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്: പരാതിയുമായി കോതിപ്പാലം...

Read More >>
പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

May 19, 2024 10:10 AM

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പ്രതിഷേധ സംഗമം...

Read More >>
സീറ്റ് ഒഴിവ്

May 19, 2024 09:07 AM

സീറ്റ് ഒഴിവ്

സീറ്റ് ഒഴിവ്...

Read More >>
News Roundup


GCC News