മണത്തണ: രംഗഭാരതിയും അനാമയയും സംയുക്തമായി കൈതപ്രം വിശ്വനാഥൻ സ്മൃതി സംഘടിപ്പിക്കുന്നു. 15ന് വൈകുന്നേരം 6 മണിക്കാണ് പരിപാടി. കൈതപ്രം വിശ്വനാഥൻ ഈണമിട്ട ഗാനങ്ങളുടെ ആലാപനവും ഓർമകളും പങ്കുവെച്ചുള്ള ഒത്തുചേരലിൽ കണ്ണൂർ ഭുവി നാടകവീട് അവതരിപ്പിക്കുന്ന ,, പെണ്ണമ്മ,, എന്ന നാടകം അരങ്ങേറും എ. ശാന്തകുമാറിൻ്റെ രചനക്ക് ഡോ, ഷിബു, എസ് കൊട്ടാരം സംവിധാനം നിർവ്വഹിച്ച ഈ നാടകത്തിൽ മികച്ച നടനും നടിക്കുമുള്ള ഒട്ടേറെ സംസ്ഥാന പുരസ്ക്കാരങ്ങൾ ലഭിച്ച രാധൻ കണ്ണപുരവും ,മിനി രാധനുമാണ് അരങ്ങിൽ.
സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നുള്ള വിദ്യാർത്ഥികളും മനു ലൂക്കയും രാകേഷ് പയ്യന്നുരും സാങ്കേതിക സഹായം നിർവ്വഹിക്കും. മണത്തണ പഴശ്ശി ടൗൺസ് ക്വയറിലാണ് പരിപാടി.
Manathana rangabharathi anamaya