മെയ് 2 മുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

മെയ് 2 മുതൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ മാറ്റം
Apr 30, 2024 12:52 PM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്തെ മോട്ടോർ വെഹിക്കിള്‍ ഡിപ്പാര്ട്ട്മെന്റിന്റെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റില്‍ മാറ്റം. മെയ് 2 മുതല്‍ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ‘എച്ച്‌ ടെസ്റ്റ്’ അനുവദിക്കുക.

റോഡ് ടെസ്റ്റിലും നിലവിലെ രീതിയില്‍ നിന്നും മാറ്റമുണ്ടായിരിക്കും. വിശദമായ സർക്കുലർ ഇറക്കുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. പ്രതിദിനം നല്‍കുന്ന ലൈസൻസുകളുടെ എണ്ണം 60 ആക്കി നിജപ്പെടുത്തി. പുതിയതായി ടെസ്റ്റില്‍ പങ്കെടുത്ത 40 പേര്ക്കും തോറ്റവര്ക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേർക്കുമായി അറുപത് പേർക്ക് ലൈസൻസ് നല്‍കാനാണ് പുതിയ നിർദേശം.

മെയ് മാസം രണ്ടാം തിയതി മുതല്‍ 30 പേർക്ക് ലൈസൻസ് നല്‍കുമെന്നായിരുന്നു ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ ആദ്യം പുറപ്പെടുവിച്ച നിർദ്ദേശം. ഇതിലാണ് ഇപ്പോള്‍ ഇളവ് വരുത്തിയിരിക്കുന്നത്. പുതിയ ട്രാക്കുകള്‍ തയ്യാറാകാത്തതിനാൻ എച്ച്‌ ടെസ്റ്റ് തുടരുമെന്നും മന്ത്രി അറിയിച്ചു. പുതിയ ട്രാക്കൊരുക്കി ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് നിർദ്ദേശം. പ്രതിദിനം നൂറിലധികം ലൈസൻസ് നല്‍കിയ ഉദ്യോഗസ്ഥരെ കൊണ്ട് പരസ്യമായി പരീക്ഷയുമായി മോട്ടോർ വാഹന വകുപ്പ്.

15 ഉദ്യോഗസ്ഥർക്കായിരുന്നു പരസ്യ പരീക്ഷ. പ്രതിദിനം നൂറിലധികം ലൈസൻസ് നല്‍കുന്ന 15 എംവിമാരെയാണ് മുട്ടത്തറയില്‍ വിളിച്ചുവരുത്തി പരസ്യ പരീക്ഷ നടത്തിയത്. ഉദ്യോഗസ്ഥരെല്ലാം വെറും 6 മിനിറ്റ് കൊണ്ടാണ് പരീക്ഷ നടത്തിയ ലൈസൻസ് നല്‍കുന്നതെന്നാണ് ഗതാഗതമന്ത്രിയുടെ പക്ഷം. ഉദ്യോഗ്സഥരെ കൊണ്ട് ആദ്യം എച്ച്‌ എടുപ്പിച്ചു. വിജയിച്ചവർ 3 മിനിറ്റെടുത്തു. റോഡ് ടെസ്റ്റ് ഫലം നീരീക്ഷണച്ചുമതലയുള്ള ഉദ്യോഗസ്ഥർ ഗതാഗതമന്ത്രിക്ക് കൈമാറും. സമയക്രമത്തില്‍ പാളിച്ച ഉണ്ടായെങ്കില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനാണ് മന്ത്രിയുടെ നീക്കം. ഉദ്യോഗസ്ഥരുടെ പരസ്യ ടെസ്റ്റില്‍ വെട്ടിലായത് ലൈസൻസ് എടുക്കാൻ വന്നവർ കൂടിയാണ്. കൂടുതല്‍ ക്യാമറകളും ഉദ്യോഗസ്ഥരുമെല്ലാം വന്നതോടെ പരീക്ഷയ്ക്കെത്തിയ മിക്കവരും തോറ്റു.

Thiruvanaththapuram

Next TV

Related Stories
കുറ്റാലത്ത് മലവെള്ളപ്പാച്ചില്‍; വിദ്യാര്‍ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

May 17, 2024 09:07 PM

കുറ്റാലത്ത് മലവെള്ളപ്പാച്ചില്‍; വിദ്യാര്‍ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

കുറ്റാലത്ത് മലവെള്ളപ്പാച്ചില്‍; വിദ്യാര്‍ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു...

Read More >>
യാത്രയയപ്പ് നല്കി

May 17, 2024 07:35 PM

യാത്രയയപ്പ് നല്കി

യാത്രയയപ്പ്...

Read More >>
പ്രവാസികൾക്ക് ആശ്വാസം: കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ; പ്രഖ്യാപനവുമായി എയർലൈൻ

May 17, 2024 06:38 PM

പ്രവാസികൾക്ക് ആശ്വാസം: കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ; പ്രഖ്യാപനവുമായി എയർലൈൻ

പ്രവാസികൾക്ക് ആശ്വാസം: കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ; പ്രഖ്യാപനവുമായി...

Read More >>
ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ്

May 17, 2024 05:41 PM

ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ്

ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ്...

Read More >>
ബെന്നിയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുല്പള്ളിയിൽ കർഷകരുടെ ധർണ്ണ

May 17, 2024 05:05 PM

ബെന്നിയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുല്പള്ളിയിൽ കർഷകരുടെ ധർണ്ണ

ബെന്നിയുടെ മരണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പുല്പള്ളിയിൽ കർഷകരുടെ...

Read More >>
പന്തീരങ്കാവ് ഗാർഹികപീഡനം: പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് അറസ്റ്റിൽ

May 17, 2024 03:49 PM

പന്തീരങ്കാവ് ഗാർഹികപീഡനം: പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് അറസ്റ്റിൽ

പന്തീരങ്കാവ് ഗാർഹികപീഡനം: പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത്...

Read More >>
Top Stories










News Roundup