പേരാവൂർ : സംസ്ഥാനത്ത് പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടു. ഇ പോസ് മെഷീൻ പ്രവർത്തന രഹിതമായതാണ് കാരണം. സെർവർ തകരാർ ആണ് മെഷീൻ പ്രവർത്തനം തടസ്സപ്പെടാൻ കാരണമെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഈ പ്രശ്നം നില നിൽക്കുകയാണ്. ഇന്നലെ ഉച്ച മുതലാണ് മെഷീൻ പ്രശ്നം കൂടുതലായത്. സെർവർ തകരാർ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും മണിക്കൂറുകൾ നീണ്ടു നിന്നിരുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. മെഷീൻ പ്രവർത്തന രഹിതമയതോടെ മണത്തണയിലടക്കം ചൊവ്വാഴ്ച രാവിലെ തുറന്ന റേഷൻ കടകൾ പത്തരയോടെ അടച്ചു. വ്യാപാരികൾ പ്രതിഷേധവും ഉയർത്തി.
റേഷൻ വാങ്ങാനെത്തിയ നിരവധി പേർ മെഷീൻ തകരാറിനെ തുടർന്ന് റേഷൻ വാങ്ങാനാവാതെ മടങ്ങി. മെഷീൻ തകരാറിലായാൽ ബദൽ സംവിധാനം റേഷൻ കടകളിൽ ഇല്ല.
Ration distribution stopped manathana