പേരാവൂർ: പേരാവൂർ പഞ്ചായത്തിലെ നാലാം വാർഡ് വളയങ്ങാട് ഗ്രാമസഭ കൊട്ടംചുരം മദ്രസ പരിസരത്ത് ചേർന്നു. വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റ്മായ പി പി വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ ഉത്ഘാടനം ചെയ്തു.
വാർഡ് മെമ്പർ അജണ്ട അവതരണം നടത്തി, ഗുണബോക്ത് ലിസ്റ്റ് രണ്ടാം വാർഡ് മെമ്പർ രഞ്ജുഷ അവതരിപ്പിച്ചു. വരവ് ചിലവ് കണക്കുകൾ പഞ്ചായത്ത് സെക്രട്ടറി അവതരിപ്പിച്ചു. നിഷാദ്മണത്തണ, ടോമി വിചാട്ട്, ഹാഷിം, ലളിതടീച്ചർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
തുണി സഞ്ചി നിർമ്മാണഗ്രൂപ്പുകൾ തുടങ്ങാനും, വളയങ്ങാട് നെൽകൃഷി സമഗ്രവികസനപ്രവർത്തനം കൊണ്ടുവരാനും, സ്റ്റീൽപ്ലയിറ്റ്,ഗ്ലാസ് സൗജന്യനിരക്കിൽ നൽകുന്ന ഗ്രൂപ്പുകൾ ആരംഭിക്കാനും, അപകട അവസ്ഥയിൽ ആയ വെയ്റ്റിങ് ഷെഡ് പൊളിച്ചു മാറ്റി പുതിയത് നിർമ്മിക്കുമ്പോൾ ബാക്കി സ്ഥലം കൂടി ഉപയോഗപെടുത്തി രണ്ടു നിലയായി പണിതു വായനശാലയും, വായന ഹാളും മുകൾ നിലയിൽ പണിയുന്ന കാര്യവും, കുളങ്ങൾ, തോടുകൾ നിർമ്മാണവും സംരക്ഷണവും, പാതയോരം സൗന്ദര്യവൽക്കരണവും ചർച്ചകളിൽ ഉയർന്നു വന്നു. അനുഭാവ പൂർവ്വം പരിഗണിക്കുമെന്നു പ്രസിഡന്റ് മറുപടി പറഞ്ഞു
Grama Sabha pvr 4