കേളകം : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കേളകം എം.ജി.എം.ശാലേം ഇംഗ്ലീഷ് സ്കൂളിന് നൂറു മേനി വിജയം. പരീക്ഷ എഴുതിയ 25 കുട്ടികളിൽ 9 കുട്ടികൾക്ക് 90 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചു. 10 വിദ്യാർത്ഥികൾക്ക് 85% ൽ അധികം മാർക്ക് ലഭിച്ചിട്ടുണ്ട്. തുടർച്ചയായ 15 ആം വർഷമാണ് എം.ജി.എം.ശാലേം ഇംഗ്ലീഷ് സ്കൂൾ 100 മേനി വിജയം നേടുന്നത്.
Kelakam