ഇരിട്ടി: യംങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍, ഡിവൈഎന്‍ ഐ ഹോസ്പിറ്റല്‍ എന്നിവയുടെ നേതൃത്വത്തില്‍ ഇരിട്ടി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്റെയും സഹകരണത്തോടെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസും കണ്ണു പരിശോധനയും സൗജന്യ കണ്ണട വിതരണവും നടന്നു. ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി യംങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ഗ്രാന്റ് കൗൺസിൽ ചെയർമാൻ കെ.എം. സ്‌കറിയാച്ചൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചന്‍ മഠത്തിനകം അധ്യക്ഷത വഹിച്ചു. ഇരിട്ടി സി ഐ എ. കുട്ടികൃഷ്ണൻ കണ്ണട വിതരണം നിർവഹിച്ചു . എം വി ഐ കെ. രാജീവൻ മുഖ്യഭാഷണം നടത്തി. എം വി ഐ എം.പി. റിയാസ് ബോധവൽക്കരണ ക്ലാസ് എടുത്തു. ബെന്നി ജോർജ്ജ് ജാക്സൺ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു .
Iritty