പാക്ക് അധീന കശ്മീർ ഇന്ത്യയുടേതാണ്, ഇന്ത്യയുടേത് തന്നെ ആയിരിക്കും'; പിഒകെ തിരിച്ചുപിടിക്കുമെന്നും അമിത് ഷാ

പാക്ക് അധീന കശ്മീർ ഇന്ത്യയുടേതാണ്, ഇന്ത്യയുടേത് തന്നെ ആയിരിക്കും'; പിഒകെ തിരിച്ചുപിടിക്കുമെന്നും അമിത് ഷാ
May 26, 2024 10:30 AM | By sukanya

 ദില്ലി: പാക്ക് അധീന കശ്മീർ തിരിച്ചു പിടിക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാക്ക് അധീന കശ്മീർ ഇന്ത്യയുടേതാണ്, ഇന്ത്യയുടേത് തന്നെ ആയിരിക്കും, നമ്മൾ തിരിച്ചു പിടിക്കുമെന്നും അമിത് ഷാ പറഞ്ഞു. കോൺ​ഗ്രസ് നേതാവ് മണി ശങ്കർ അയ്യർ പാക്കിസ്ഥാന്റെ കൈയിൽ ആറ്റംബോബ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഭയപ്പെടുത്തുകയാണ്.

എന്നാൽ ബി ജെ പി ഒരു ബോംബിനെയും ഭയക്കുന്നില്ലെന്നും പി ഒ കെ തിരിച്ചുപിടിക്കുമെവന്നും അമിത് ഷാ ജാർഖണ്ഡിലെ റാലിയിൽ പറഞ്ഞു. നേരത്തെ യു പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും പി ഒ കെ തിരിച്ചു പിടിക്കുമെന്ന് പറഞ്ഞിരുന്നു.മണിശങ്കർ അയ്യരുടെ 'പാക്കിസ്ഥാൻ' പ്രസ്താവനക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തെ രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാന്‍റെ കയ്യിൽ ആറ്റംബോബുണ്ടെന്നും ബഹുമാനിച്ചില്ലെങ്കിൽ അവര്‍ ആറ്റംബോംബ് പ്രയോഗിക്കുമെന്നുമുള്ള മണിശങ്കര്‍ അയ്യറുടെ പ്രസ്താവന കേട്ട് തല കുനിഞ്ഞ് പോയെന്നാണ് മോദി പറഞ്ഞത്. ലാഹോറില്‍ സന്ദര്‍ശനം നടത്തിയ തനിക്ക് പാകിസ്ഥാന് എത്ര ശക്തിയുണ്ടെന്നറിയാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പതാക ചന്ദ്രനിലുള്ളപ്പോള്‍, പാകിസ്ഥാന് പതാകയിലാണ് ചന്ദ്രനെന്നും മോദി പരിഹസിച്ചിരുന്നു.

Delhi

Next TV

Related Stories
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Jun 17, 2024 11:08 AM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം:  തൃക്കലശാട്ടത്തോടെ സമാപിച്ചു

Jun 17, 2024 10:30 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: തൃക്കലശാട്ടത്തോടെ സമാപിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവം: തൃക്കലശാട്ടത്തോടെ...

Read More >>
ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

Jun 17, 2024 09:44 AM

ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

ത്യാഗസ്മരണയില്‍ ഇന്ന്...

Read More >>
ആറളം ഫാമിൽ  വളർത്ത് നായയെ പുലി അക്രമിച്ചു

Jun 17, 2024 07:24 AM

ആറളം ഫാമിൽ വളർത്ത് നായയെ പുലി അക്രമിച്ചു

ആറളം ഫാം പത്താം ബ്ലോക്കിൽ വളർത്ത് നായയെ പുലി...

Read More >>
എ ഐ ടി യു സി കുടുംബ സംഗമവും ഉന്നത വിജയികളെ അനുമോദിക്കൽ ചടങ്ങും

Jun 17, 2024 07:06 AM

എ ഐ ടി യു സി കുടുംബ സംഗമവും ഉന്നത വിജയികളെ അനുമോദിക്കൽ ചടങ്ങും

എ ഐ ടി യു സി കുടുംബ സംഗമവും ഉന്നത വിജയികളെ അനുമോദിക്കൽ...

Read More >>
കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി നശിച്ചു ; ഒരാൾ മരിച്ചു

Jun 17, 2024 06:49 AM

കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി നശിച്ചു ; ഒരാൾ മരിച്ചു

കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി നശിച്ചു ; ഒരാൾ...

Read More >>