---
title: "പ്രൈമറി ഡയറക്ടറേറ്റ് നിലവിൽ വരണം: ജി.സുനിൽകുമാർ (കെ.പി.പി.എച്ച്.എ.)"
english_title: "The Primary Directorate should come into existence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20904/the-primary-directorate-should-come-into-existence"
published_at: "2022-01-15T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e27a98028c0_Screenshot_20220115_130904_com.whatsapp.jpg"
keywords: []
---

# പ്രൈമറി ഡയറക്ടറേറ്റ് നിലവിൽ വരണം: ജി.സുനിൽകുമാർ (കെ.പി.പി.എച്ച്.എ.)

> **Lead Summary:** കൂത്തുപറമ്പ്: വിദ്യാഭ്യാസ വകുപ്പിൽ പ്രൈമറി ഡയരക്ടറേറ്റ് സംവിധാനം നിലവിൽ വരണമെന്ന് കെ.പി.പി.എച്ച്.എ.സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ സർക്കാരിനോടാവശ്യപ്പെട്ടു. കൂത്തുപറമ്പ് ബി.ഇ.എം.യു.പി.സ്കൂളിൽ നടന്ന സംസ്ഥാന സമ്മേളനത്തിൻ്റെ വിവിധ കമ്മിറ്റികളുടെ ഭാരവാഹികളുടെ യോഗത്തിലാണ് പ്രസ്തുത ആവശ്യമുന്നയിച്ചത്.

## Article Content

കൂത്തുപറമ്പ്: വിദ്യാഭ്യാസ വകുപ്പിൽ പ്രൈമറി ഡയരക്ടറേറ്റ് സംവിധാനം നിലവിൽ വരണമെന്ന് കെ.പി.പി.എച്ച്.എ.സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ സർക്കാരിനോടാവശ്യപ്പെട്ടു. കൂത്തുപറമ്പ് ബി.ഇ.എം.യു.പി.സ്കൂളിൽ നടന്ന സംസ്ഥാന സമ്മേളനത്തിൻ്റെ വിവിധ കമ്മിറ്റികളുടെ ഭാരവാഹികളുടെ യോഗത്തിലാണ് പ്രസ്തുത ആവശ്യമുന്നയിച്ചത്.

വിദ്യാലയങ്ങളിലെ ഉച്ച ഭക്ഷണവുമായി നില നിൽക്കുന്ന അവ്യക്തത നീക്കണമെന്നും ജി.സുനിൽകുമാർ കൂട്ടിച്ചേർത്തു. കെ.പി.പി.എച്ച്.എ.ജില്ലാ പ്രസിഡണ്ട് പി.വി.ജയൻ അധ്യക്ഷത വഹിച്ചു.

വിവിധ കമ്മിറ്റി ഭാരവാഹികൾ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.ശ്രീധരൻ, ജസ്റ്റിൻ ജയകുമാർ, അബ്ദുൾ സലാം, ലേഖ, വിജയൻ, വേണു, ദിനേശൻ, ചന്ദ്രൻ ,സുരേന്ദ്രൻ ,ബിജോയ് പെരിങ്ങത്തൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20904/the-primary-directorate-should-come-into-existence)