മണത്തണ: പേരാവൂർ മേഖല ക്ഷേത്ര ആചാര അനുഷ്ഠാന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മണത്തണ കുളങ്ങരയത്ത് ക്ഷേത്രത്തിൽ വെച്ച് കൊട്ടിയൂർ സമുദായിയും മേഖലയിലെ നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയുമായ സ്വർഗ്ഗീയനായ ബ്രഹ്മശ്രീ വിലങ്ങര നാരായണൻ ഭട്ടതിരിപ്പാടിന്റെ വേർപാടിൽ അനുശോചനവും അനുസ്മരണവും നടത്തി.
കൊട്ടിയൂർ ക്ഷേത്രട്രസ്റ്റികൾ, മേഖലയിലെ ക്ഷേത്ര ഭാരവാഹികൾ, ആധ്യാത്മിക ആചാര്യന്മാർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. ക്ഷേത്ര ആചാര അനുഷ്ഠാന സംരക്ഷണ സമിതി പ്രസിഡണ്ട് ഡോ വി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി എസ് മോഹനൻ കൊട്ടിയൂർ, പുരുഷോത്തമൻ കുനിത്തല എന്നിവർ യോഗത്തിന് നേതൃത്വം നൽകി .ചോടത്ത് ഹരിദാസൻ സ്വാഗതവും രവീന്ദ്രൻ മണത്തണ നന്ദിയും പറഞ്ഞു
Remembrance was held at the separation