തലശേരി: കഞ്ചാവു വില്പനക്കിടെ യുവാവിനെ കഞ്ചാവും പണവുമായി പോലീസ് പിടികൂടി.പൊന്ന്യം സ്രാമ്പി പാറംക്കുന്നിലെ കെ.എൻ.സലീമിനെ (31)യാണ് എസ്.ഐ.എ.അഷറഫും സംഘവും പിടികൂടിയത്.
ഇന്നലെ രാത്രി 8.45 മണിയോടെ എ.വി.കെ.നായർ റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവു വില്പനക്കിടെ കഞ്ചാവു പൊതിയും 3,500 രൂപയുമായി പോലീസ് പിടിയിലായത്.
Kanjavcase