കൊച്ചി : പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുവൈറ്റ് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹവുമായി വിമാനം കൊച്ചിയില്‍ എത്തി. ഇനി ഇങ്ങനെ ഒരു ദുരന്തവും സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികള്‍. പ്രവാസജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും അവര്‍ അനുഭവിക്കുന്നുണ്ട്. അവരുടെ തിരിച്ച് വരവ് കാത്തിരിക്കുന്ന ഉറ്റവര്‍ക്ക് താങ്ങാവുന്നതിനും വലുതാണ് ഈ ദുരിതം. അപകടം ഉണ്ടായ ഉടന്‍ തന്നെ സമയോചിതമായി ഇടപെടാന്‍ കുവൈറ്റ് ഗവണ്‍മെന്റിനായി.
കേന്ദ്രസര്‍ക്കാരും ആവശ്യമായ ഇടപെടല്‍ നടത്തി മൃതദേഹം എത്തിക്കാനുള്‍പ്പടെ ഉള്ള നടപടികള്‍ ചെയ്തു. കുവൈറ്റിലേക്ക് പോകാന്‍ മന്ത്രി വീണാ ജോര്‍ജ് വിമാനത്താവളം വരെ എത്തി. എന്നിട്ടും പൊട്ടീഷ്യല്‍ ക്ലിയറന്‍സ് ലഭിച്ചില്ല. കേന്ദ്രത്തിന്റെ ആ നടപടി ശരിയായതല്ല.
എന്നിരുന്നതും ഈ അവസരത്തില്‍ ആ വിവാദത്തില്‍ ശ്രദ്ധിക്കാതെ ദുരന്തത്തിന്റെ കാഠിന്യം മനസിലാക്കി നടപടികള്‍ ഏകോപിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ഇനി ഒരിക്കലും ഇങ്ങനൊന്ന് സംഭവിക്കാതിരിക്കാന്‍ കുവൈറ്റ് ഗവണ്‍മെന്റും ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Pinarayvijayan