വെളിമാനം: സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്ലസ്ടൂ, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മാനേജ്‌മെന്റും പിടിഎയും ചേര്‍ന്ന് നല്‍കിയ അനുമോദനം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ.മാര്‍ട്ടിന്‍ കിഴക്കേത്തലയ്ക്കല്‍, പ്രിന്‍സിപ്പല്‍ ഡോ.എം.സി.റോസ, പ്രധാനാധ്യാപകന്‍ ജോഷി ജോണ്‍, പിടിഎ പ്രസിഡന്റ് സജി ഇടിമണ്ണില്‍, മദര്‍ പിടിഎ പ്രസിഡന്റ് അനിത സജീവ്, സ്റ്റാഫ് പ്രതിനിധികളായ റിന്‍സി ചെറിയാന്‍, സാജു തോമസ്, ജനീഷ് ജോണ്‍, വിദ്യാര്‍ഥി പ്രതിനിധി എയ്ഞ്ചല്‍ തെരേസ്, അനില സജി എന്നിവര്‍ പ്രസംഗിച്ചു.
Iritty