---
title: "രക്തദാന സന്ദേശ കാർഡുമായി പനമരം കുട്ടി പോലീസ് "
english_title: "Panamaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212286/panamaram"
published_at: "2024-06-15T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d1b9ebe122_IMG-20240615-WA0010.jpg"
keywords: []
---

# രക്തദാന സന്ദേശ കാർഡുമായി പനമരം കുട്ടി പോലീസ് 

> **Lead Summary:**  **പനമരം** : ജൂൺ 14 ലോകരക്തദാന ദിനത്തിൽ രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ, രക്തം ദാനം ചെയ്യാനുള്ള പ്രചോദനം നൽകാൻ സ്വന്തമായി പ്രോൽസാഹന കാർഡ് നിർമ്മിച്ച് പനമരം കുട്ടിപോലീസ് . വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ആദ്യ കാർഡ് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

 **പനമരം** : ജൂൺ 14 ലോകരക്തദാന ദിനത്തിൽ രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ, രക്തം ദാനം ചെയ്യാനുള്ള പ്രചോദനം നൽകാൻ സ്വന്തമായി പ്രോൽസാഹന കാർഡ് നിർമ്മിച്ച് പനമരം കുട്ടിപോലീസ് . വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ആദ്യ കാർഡ് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു.

ഇതിൻ്റെ ഭാഗമായി പനമരം ടൗണിൽ ഉള്ള വ്യാപാരികൾ, ലോഡിങ് തൊഴിലാളികൾ, സാധാരണക്കാർ, ഡ്രൈവേഴ്സ് എന്നിവർക്ക് പനമരം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സന്ദേശ കാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ പ്രധാനധ്യാപിക ഷീജ ജയിംസ് , രേഖ.കെ , നവാസ്. ടി. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212286/panamaram)