ഉളിക്കൽ : യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ നൂറ്റി അമ്പത്തിയെട്ട് വിദ്യാർത്ഥികളെയും മറ്റ് പ്രതിഭകളെയും യൂത്ത് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റ് ജോജോ പാലാക്കുഴി അധ്യക്ഷത വഹിച്ച ചടങ്ങ് ഇരിക്കൂർ നിയോജകമണ്ഡലം എംഎൽഎ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്തിമ വിശിഷ്ടാതിഥിയായിരുന്നു.ഡിസിസി സെക്രട്ടറി ബെന്നി തോമസ് മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി മെമ്പർ ചാക്കോ പാലക്കലോടി സ്പെഷ്യൽ അച്ചീവ്മെന്റ് വിതരണം നടത്തി. ഡിസിസി സെക്രട്ടറി ജോജി വർഗീസ്, കുര്യാക്കോസ് മണിപ്പാടത്ത് നുച്ചിയാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ജോസ് പൂമല കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ്, ടി എ ജസ്റ്റിൻ ഉളിക്കൽ ബാങ്ക് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ ഷാജു മാട്ടറ, സി നിഖിൽ, യൂത്ത് കെയർ കോഡിനേറ്റർ ജിനീഷ് ചെമ്പേരി,കെ എസ് യു ജില്ല വൈസ് പ്രസിഡന്റ് അമൽ തോമസ്, കെ എസ് യു മണ്ഡലം പ്രസിഡന്റ് ടോണി ആന്റണി,മഹിളാ മണ്ഡലം പ്രസിഡന്റ് പ്രസന്ന ദാസ്, മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി ലിസമ്മ ബാബു, പ്രോഗ്രാം കോഡിനേറ്റർ ആദിത്ത് ഷാജി, ക്രിസ്റ്റി വർഗീസ്, എയ്ഞ്ചൽ ബേബി, അക്ഷരി എൽസ, ആൽബർട്ട് ജെയിംസ് എന്നിവർ സന്നിഹിതരായിരുന്നു.
Ulikkal