---
title: "എ ഐ ടി യു സി കുടുംബ സംഗമവും ഉന്നത വിജയികളെ അനുമോദിക്കൽ ചടങ്ങും"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212663/iritty"
published_at: "2024-06-17T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666f932595f43_IMG-20240617-WA0010.jpg"
keywords: []
---

# എ ഐ ടി യു സി കുടുംബ സംഗമവും ഉന്നത വിജയികളെ അനുമോദിക്കൽ ചടങ്ങും

> **Lead Summary:** **എടൂർ** : എ ഐ ടി യു സി കുടുംബ സംഗമവും വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഇരിട്ടി ഏറിയാ ടിമ്പർ തൊഴിലാളിയൂണിയൻ എ ഐ ടി യു സി നേതൃത്വം നൽകി.

## Article Content

**എടൂർ** : എ ഐ ടി യു സി കുടുംബ സംഗമവും വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഇരിട്ടി ഏറിയാ ടിമ്പർ തൊഴിലാളിയൂണിയൻ എ ഐ ടി യു സി നേതൃത്വം നൽകി.

തൊഴിലാളികളുടെ മക്കളിൽ എസ് എസ് എൽ സി - പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു . എടൂരിൽ യൂണിയൻ ഓഫീസ്ഹാളിൽ സംഘടിപ്പിച്ച പരിപാടി സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു . യൂണിയൻ പ്രസിഡന്റ് എം.പി. മനോജ് അദ്ധ്യക്ഷത വഹിച്ചു . എ ഐ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. ജോസ് , നേതാക്കളായ പായം ബാബുരാജ്, ശങ്കർസ്റ്റാലിൻ , കെ.ബി. ഉത്തമൻ ,പി.എ. സജി, ഷിബു , യുവ എഴുത്ത്കാരൻ ഗ്രീൻസ്ജോർജ് തുടങ്ങിയവർപ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212663/iritty)