പിണറായി: സമ്പൂർണ്ണ നീന്തൽ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഒരു നാട്ടിലെ എല്ലാവരെയും നീന്താൻ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പിണറായി വെസ്റ്റ് സി. മാധവൻ സ്മാരക വായനശാലയുടേയും ബാലവേദിയു ടേയും നേതൃത്വത്തിൽ തുടർച്ചയായി പത്താം വർഷവും സൗജന്യ നീന്തൽപരിശീലനം ആരംഭിച്ചു .
പിണറായി വെസ്റ്റ് കണ്ണാത്ത് കുളത്തിന് സമീപം നടന്ന ചടങ്ങിൽ പിണറായി ബേങ്ക് പ്രസിഡണ്ട് സി വി സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ കെ. വിമല അദ്ധ്യക്ഷത വഹിച്ചു. ധ്യാൻഷാൻ ,എൻ.ഷാനവാസ് എന്നിവർ സംസാരിച്ചു. വായനശാല ഭാരവാഹികളായ അഡ്വ. വി. പ്രദീപൻ, കെ. പി. രാമകൃഷ്ണൻ, വി.പ്രസാദൻ എന്നിവർ നേതൃത്വം നൽകി.
Swimmingcouching