കേളകം:വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റ് വാർഷിക പൊതുസമ്മേളനം കൊട്ടിയൂർ വ്യാപാരഭവനിൽ വച്ച് നടത്തി. ചടങ്ങിൽ ഭരണ സമിതി തിരഞ്ഞെടുപ്പും ,ആശ്രയ പദ്ധതി, ക്ഷേമനിധി ഫണ്ട് വിതരണം, ആദരിക്കൽ പരിപാടികളും നടത്തി.
ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ.രാമചന്ദ്രൻ പതാക ഉയർത്തി. യൂനിറ്റ് ജനറൽ സെക്രട്ടറി കെ.എ ജെയിംസ് സ്വാഗതം പറഞ്ഞു. യൂനിറ്റ് പ്രസിഡണ്ട് തോമസ് സ്വർണ്ണപ്പള്ളി അദ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗവും, വാഗ്മിയുമായ വി.കെ.സുരേഷ് ബാബു ക്ലാസെടുത്തു.
ആശ്രയപദ്ധതി ഫണ്ട് വിതരണവും , പൊതു സമ്മേളനവും സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പൂടാകം, ഫാ.സജി പുഞ്ചയിൽ, സുധാകരൻ , പി.സി രാമകൃഷ്ണൻ തുടങ്ങിയവർ വിവിധ തുറകളിലെ വിജയികളെ ആദരിച്ചു. കെ.എൻ.സുനീന്ദ്രൻ, ഷാജി പൊട്ടയിൽ, മാത്യു കൊച്ചുതറ, ഇ.എം.മത്തായി, വിവിധ യൂനിറ്റ് ഭാരവാഹികളായ വി.ഐ.സൈദ് കുട്ടി, , സി.എം.ജോസഫ്, പ്രജിത്ത് പൊനോൻ , കെ.കെ.മനോജ് , ദീപേഷ് കാരക്കാട്ട്, ബേബിച്ചൻ കാരക്കാട്ട്, രജീഷ് ബൂൺ ,സ്വർണ്ണമ്മ, ജിം മാത്യു, സുനിത വർഗ്ഗീസ്എന്നിവർ സംസാരിച്ചു.
Kottiyoor