ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയെ കോടികൾ കൊണ്ട് മൂടി ബിസിസിഐ; വമ്പൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ജയ് ഷാ

ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യയെ കോടികൾ കൊണ്ട് മൂടി ബിസിസിഐ; വമ്പൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ജയ് ഷാ
Jul 1, 2024 08:17 AM | By sukanya

മുംബൈ: ട്വന്‍റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ടീമിന് 125 കോടി രൂപയാണ് ബിസിസിഐയുടെ സമ്മാനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഐസിസി പുരുഷ ടി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ജയ് ഷാ കുറിച്ചു.

ടൂർണമെന്‍റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ,  ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും സമ്മാനത്തുകയായി ലഭിച്ചതും കോടികളാണ്. ഫൈനലില്‍ ഇന്ത്യയോട് ഏഴ് റണ്ണിന് തോറ്റ് റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്ക് 1.28 മില്യണ്‍ ഡോളര്‍ (ഏകദേശം10.67 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്കും കോടികള്‍ സമ്മാനമായി ലഭിച്ചു. 2.45 മില്യണ്‍ ഡോളര്‍ (ഏകദേശം 20.42 കോടി രൂപ) ആണ് ജേതാക്കളായ ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത്. കിരീടം നേടിയ ഇന്ത്യക്കും റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്കും പുറമെ സെമിയില്‍ ഇന്ത്യയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട അഫ്ഗാനിസ്ഥാനും കോടികള്‍ സമ്മാനമായി ലഭിച്ചു. ഇരു ടീമുകള്‍ക്കും 787,500 ഡോളര്‍( ഏകദേശം 6.5 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. ബാര്‍ബഡോസില്‍ ഇന്നലെ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ 11 വര്‍ഷത്തിനുശേഷം വീണ്ടുമൊരു ഐസിസി ലോകകപ്പില്‍ മുത്തമിട്ടത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി കിരീടനേട്ടം കൂടിയാണിത്.

കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെയും ഏകദിന ലോകകപ്പിന്‍റെയും ഫൈനലിലെത്തിയിരുന്നെങ്കിലും രണ്ട് തവണയും ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.


Cricket

Next TV

Related Stories
സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2; ഇന്റര്‍വ്യൂ 5ന്

Jul 3, 2024 06:24 AM

സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2; ഇന്റര്‍വ്യൂ 5ന്

സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2; ഇന്റര്‍വ്യൂ...

Read More >>
രശുറാം എക്‌സ്പ്രസ് നാളെ മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും

Jul 2, 2024 10:03 PM

രശുറാം എക്‌സ്പ്രസ് നാളെ മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും

രശുറാം എക്‌സ്പ്രസ് നാളെ മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും...

Read More >>
'വയനാട് മഡ് ഫെസ്റ്റ്' രണ്ടാം പതിപ്പിന് ജൂലൈ ആറിന് തുടക്കം

Jul 2, 2024 08:39 PM

'വയനാട് മഡ് ഫെസ്റ്റ്' രണ്ടാം പതിപ്പിന് ജൂലൈ ആറിന് തുടക്കം

'വയനാട് മഡ് ഫെസ്റ്റ്' രണ്ടാം പതിപ്പിന് ജൂലൈ ആറിന്...

Read More >>
ഡോക്ടേർസ് ഡേ ദിനാചരണം നടത്തി

Jul 2, 2024 07:42 PM

ഡോക്ടേർസ് ഡേ ദിനാചരണം നടത്തി

ഡോക്ടേർസ് ഡേ ദിനാചരണം...

Read More >>
അങ്കണവാടി വർക്കർ റാങ്ക് പട്ടിക വിവാദം;  കോൺഗ്രസ് ഇരിട്ടി നഗരസഭാ ഓഫീസ് മാർച്ചിൽ സംഘർഷം: കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്കേറ്റു

Jul 2, 2024 07:13 PM

അങ്കണവാടി വർക്കർ റാങ്ക് പട്ടിക വിവാദം; കോൺഗ്രസ് ഇരിട്ടി നഗരസഭാ ഓഫീസ് മാർച്ചിൽ സംഘർഷം: കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്കേറ്റു

അങ്കണവാടി വർക്കർ റാങ്ക് പട്ടിക വിവാദം; കോൺഗ്രസ് ഇരിട്ടി നഗരസഭാ ഓഫീസ് മാർച്ചിൽ സംഘർഷം: കോൺഗ്രസ്സ് പ്രവർത്തകർക്ക്...

Read More >>
വധശ്രമ കേസ്:  കൊല്ലം സ്വദേശി ഇരിട്ടിയിൽ പിടിയിൽ

Jul 2, 2024 07:02 PM

വധശ്രമ കേസ്: കൊല്ലം സ്വദേശി ഇരിട്ടിയിൽ പിടിയിൽ

വധശ്രമ കേസ്: കൊല്ലം സ്വദേശി ഇരിട്ടിയിൽ...

Read More >>
Top Stories










News Roundup