സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി
Jul 2, 2024 06:35 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വര (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്)വുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവബോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മസ്തിഷ്ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്നത്.

അതിനാല്‍ ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അമീബി‌ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

Veenajeorge

Next TV

Related Stories
കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍ മരിച്ചു

Jul 4, 2024 07:09 AM

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍ മരിച്ചു

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍...

Read More >>
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

Jul 4, 2024 06:44 AM

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്...

Read More >>
കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

Jul 4, 2024 06:34 AM

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍...

Read More >>
എന്‍ ആര്‍ ഐ സീറ്റുകളില്‍ പ്രവേശനം

Jul 4, 2024 05:22 AM

എന്‍ ആര്‍ ഐ സീറ്റുകളില്‍ പ്രവേശനം

എന്‍ ആര്‍ ഐ സീറ്റുകളില്‍ പ്രവേശനം...

Read More >>
വൈദ്യുതി മുടങ്ങും

Jul 4, 2024 05:15 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
പായം പഞ്ചായത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ഹരിത ക്ലബ്ബ് രൂപീകരിച്ചു

Jul 4, 2024 05:11 AM

പായം പഞ്ചായത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ഹരിത ക്ലബ്ബ് രൂപീകരിച്ചു

പായം പഞ്ചായത്തിൽ മുഴുവൻ വിദ്യാലയങ്ങളിലും ഹരിത ക്ലബ്ബ്...

Read More >>
Top Stories










News Roundup