ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും പുസ്തകം; ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും പുസ്തകം; ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
Jul 3, 2024 06:17 PM | By sukanya

തിരുവനന്തപുരം:സംസ്ഥാനത്ത് ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി തയ്യാറാക്കിയ പുസ്തകം ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കൾക്കായുള്ള പുസ്തകം തയ്യാറാക്കിയത്. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പുസ്തകം രക്ഷിതാക്കൾക്കായി തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രീപ്രൈമറി തലം, എൽ.പി - യു.പി തലം, ഹൈസ്‌കൂൾ തലം, ഹയർ സെക്കണ്ടറി തലം എന്നിങ്ങനെ നാല് മേഖലകളിലായാണ് പുസ്തകം തയ്യാറാക്കുന്നത്. കുട്ടികളുടെ ശാരീരിക - മാനസിക വികാസത്തെ സംബന്ധിച്ചും വിദ്യാർത്ഥി - അധ്യാപക - രക്ഷകർത്തൃ ബന്ധം വളർത്തുന്നതിനെ സംബന്ധിച്ചും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്കായുള്ള പരിശീലന പരിപാടി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങളുടെ കാര്യത്തിൽ വിദ്യാർത്ഥികൾക്കുമുള്ള അഭിപ്രായങ്ങൾ ശേഖരിക്കുകയും മെച്ചപ്പെടുത്താനുണ്ടെങ്കിൽ അത് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഓരോ വർഷവും പാഠഭാഗങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Sivankutty

Next TV

Related Stories
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌തിക്കോടി സ്വദേശിയായ 14കാരന് രോ​ഗം സ്ഥിരീകരിച്ചു

Jul 5, 2024 09:04 PM

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌തിക്കോടി സ്വദേശിയായ 14കാരന് രോ​ഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌തിക്കോടി സ്വദേശിയായ 14കാരന് രോ​ഗം...

Read More >>
'ശിക്ഷ അവരുടെ നന്മയെ കരുതി'; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി

Jul 5, 2024 07:09 PM

'ശിക്ഷ അവരുടെ നന്മയെ കരുതി'; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി

'ശിക്ഷ അവരുടെ നന്മയെ കരുതി'; കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന്...

Read More >>
ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

Jul 5, 2024 06:58 PM

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി...

Read More >>
അമീബിക് മസ്തിഷ്ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം; മുഖ്യമന്ത്രി

Jul 5, 2024 06:49 PM

അമീബിക് മസ്തിഷ്ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം; മുഖ്യമന്ത്രി

അമീബിക് മസ്തിഷ്ക ജ്വരം: വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം;...

Read More >>
വൈക്കം മുഹമ്മദ് ബഷീറിൻ്റെ  ഓർമ്മ അവിസ്മരണീയമാക്കി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

Jul 5, 2024 04:26 PM

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ അവിസ്മരണീയമാക്കി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ അവിസ്മരണീയമാക്കി തലക്കാണി ഗവ.യു.പി.സ്കൂൾ...

Read More >>
ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ് വോളണ്ടിയേഴ്സ്

Jul 5, 2024 03:59 PM

ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ് വോളണ്ടിയേഴ്സ്

ഞാറ്റുവേല നാളിൽ നെല്ല് വിതച്ച് എൻ.എസ്.എസ്...

Read More >>
Top Stories

News Roundup

GCC News