ഇനി മുതൽ ഇ-ചലാൻ പെറ്റി കേസുകളുടെ പിഴ വളരെ എളുപ്പത്തില്‍ അടയ്ക്കാം

ഇനി മുതൽ ഇ-ചലാൻ പെറ്റി കേസുകളുടെ പിഴ വളരെ എളുപ്പത്തില്‍ അടയ്ക്കാം
Jul 3, 2024 06:36 AM | By sukanya

തിരുവനന്തപുരം: മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസുകളുടെ പിഴ വളരെ എളുപ്പത്തില്‍ അടക്കാം. ഇനി മുതല്‍ പെറ്റി കേസുകളുടെ ഫൈന്‍ 45 ദിവസത്തിനകം പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അടക്കുന്നതിനുള്ള സംവിധാനമാണിപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കോടതി നടപടികള്‍ നിന്ന് ഒഴിവാകുന്നതിനായി സംവിധാനം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. മോട്ടര്‍ വാഹനങ്ങള്‍ക്ക് പോലീസ് ചുമത്തിയിട്ടുള്ള കേസുകളില്‍ വെര്‍ച്വല്‍ കോടതിയുടെയും റെഗുലര്‍ കോടതിയുടെയും പരിഗണനയിലുള്ളവ ഇതോടെ വേഗത്തില്‍ തീര്‍പ്പാക്കാം. വാഹനത്തിന്റെ ഉടമകള്‍ക്ക് തങ്ങളുടെ വാഹനത്തിന് ഇ-ചലാന്‍ വഴി എന്തെങ്കിലും പിഴ ചുമത്തിയിട്ടുണ്ടോയെന്ന് പരിവാഹന്‍ വെബ്‌സൈറ്റില്‍ പരിശോധിക്കാം. പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ തീര്‍പ്പാക്കുന്നതിന് പിഴ ചുമത്തിയ പോലീസ് സ്റ്റേഷന്‍ എസ്എച്ച്‌ഒ മാര്‍ക്ക് നേരിട്ടോ ഇ-മെയിലൂടെയോ അപേക്ഷ സമര്‍പ്പിക്കണം. അതിന് ശേഷം പിഴ തുക പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അടക്കാൻ വീണ്ടും അവസരം നല്‍കൂ.


Echalan

Next TV

Related Stories
11, 12 ക്ലാസുകളില്‍ പാഠപുസ്തകം പരിഷ്‌കരണം ഈ മാസം

Jul 5, 2024 12:03 PM

11, 12 ക്ലാസുകളില്‍ പാഠപുസ്തകം പരിഷ്‌കരണം ഈ മാസം

11, 12 ക്ലാസുകളില്‍ പാഠപുസ്തകം പരിഷ്‌കരണം ഈ...

Read More >>
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം: കണ്ണൂർ ജില്ലാ കളക്ടർ

Jul 5, 2024 11:33 AM

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം: കണ്ണൂർ ജില്ലാ കളക്ടർ

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം: കണ്ണൂർ ജില്ലാ...

Read More >>
ജൂൺ മാസത്തെ റേഷൻ ഇന്നുകൂടി വാങ്ങാം

Jul 5, 2024 11:03 AM

ജൂൺ മാസത്തെ റേഷൻ ഇന്നുകൂടി വാങ്ങാം

ജൂൺ മാസത്തെ റേഷൻ ഇന്നുകൂടി...

Read More >>
 ലാബ് ടെക്‌നീഷ്യന്‍ നിയമനം

Jul 5, 2024 05:19 AM

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ലാബ് ടെക്‌നീഷ്യന്‍...

Read More >>
മാനേജര്‍ ഒഴിവ്

Jul 5, 2024 05:16 AM

മാനേജര്‍ ഒഴിവ്

മാനേജര്‍ ഒഴിവ്...

Read More >>
താല്‍ക്കാലിക അധ്യാപക നിയമനം

Jul 5, 2024 05:14 AM

താല്‍ക്കാലിക അധ്യാപക നിയമനം

താല്‍ക്കാലിക അധ്യാപക...

Read More >>
News Roundup