രോഹിത് ശര്‍മ നായകനായി തുടരും; രണ്ട് ഐസിസി ചാംപ്യന്‍ഷിപ്പിലും ഹിറ്റ്മാന്‍ തന്നെ നയിക്കും

രോഹിത് ശര്‍മ നായകനായി തുടരും; രണ്ട് ഐസിസി ചാംപ്യന്‍ഷിപ്പിലും ഹിറ്റ്മാന്‍ തന്നെ നയിക്കും
Jul 8, 2024 05:31 AM | By sukanya

 മുംബൈ: കഴിഞ്ഞ ആഴ്ച്ചയാണ് രോഹിത് ശര്‍മ ടി20 ക്രിക്കറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. രോഹിത്തിന്റെ കീഴില്‍ ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് നേടിയ ശേഷമായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഏകദിന-ടെസ്റ്റ് മത്സരങ്ങളില്‍ തുടാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു.

രോഹിത്തിന് കീഴിലാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തിയിരുന്നതും. ഇപ്പോള്‍ രോഹിത്തില്‍ ഒരിക്കല്‍കൂടി വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് ബിസിസിഐ. അടുത്ത വര്‍ഷത്തെ രണ്ട് ഐസിസി ചാമ്പ്യന്‍ഷിപ്പുകളിലും രോഹിത് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ലോകകപ്പ് ജയതീന് പിന്നാലെ ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് രോഹിത് ശര്‍മ വിരമിച്ചെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും നായകപദവിയിലേക്ക് മറ്റൊരു പേരില്ലെന്ന് വ്യക്തമാകുന്നു ജയ് ഷാ. അടുത്ത ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ നടക്കേണ്ട ചാമ്പ്യന്‍സ് ട്രോഫിയിലും ജൂണ് വരെ നീളുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും രോഹിത് തന്നെ ടീം ഇന്ത്യയെ  നയിക്കും. ഏകദിന ഫോര്‍മാറ്റിലാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുക.

ട്വന്റി 20 ലോകകപ്പ് നായകനായി ഫെബ്രുവരിയില്‍ തന്നെ രോഹിത് ശര്‍മ്മയെ പ്രഖ്യാപിച്ച് നടത്തിയ തയാറെടുടുപ്പുകള്‍ വിജയിച്ചെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. ഒക്ടോബറില്‍ ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി ട്വന്റി 20യിലെ പുതിയ നായകനെയും പ്രഖ്യാപിച്ചേക്കും. രോഹിത്തിനു കീഴില്‍ വൈസ് ക്യാപ്റ്റന്‍ ആയിരുന്ന ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ നായകപദവി ഉറപ്പിച്ചെന്നാണ് വിലയിരുത്തല്‍.


Mumbai

Next TV

Related Stories
അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍ന്നു.

Oct 6, 2024 06:50 AM

അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍ന്നു.

അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള തര്‍ക്കം ഒത്തു...

Read More >>
ബലാത്സംഗ കേസിൽ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; അന്വേഷണ സംഘം നോട്ടീസ് നൽകി

Oct 6, 2024 06:36 AM

ബലാത്സംഗ കേസിൽ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; അന്വേഷണ സംഘം നോട്ടീസ് നൽകി

ബലാത്സംഗ കേസിൽ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; അന്വേഷണ സംഘം നോട്ടീസ്...

Read More >>
സിപിഐ എം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിൻറെ താക്കോൽ കൈമാറി

Oct 6, 2024 05:56 AM

സിപിഐ എം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിൻറെ താക്കോൽ കൈമാറി

സിപിഐ എം ചേലേരി ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിൻറെ താക്കോൽ...

Read More >>
മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി

Oct 5, 2024 06:03 PM

മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി

മാനന്തവാടി -എയർപോർട്ട് നാലുവരിപ്പാത അമ്പായത്തോട് താഴെ പാൽച്ചുരം വഴി നിർമ്മിച്ച് ഉടൻ യാഥാർത്ഥ്യമാക്കുക: സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി...

Read More >>
സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

Oct 5, 2024 04:18 PM

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ കനക്കും ;കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു...

Read More >>
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

Oct 5, 2024 04:06 PM

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ കോടതി

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ...

Read More >>
Top Stories










Entertainment News