കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം

കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം
Jan 21, 2022 08:38 AM | By Niranjana

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കേന്ദ്ര സംഘത്തെ അയച്ചതായും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.


ചികിത്സയിലുള്ള രോഗികള്‍ ഏറ്റവുമധികവും ഈ സംസ്ഥാനങ്ങളില്‍ തന്നെയാണ്. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, യുപി, ഗുജറാത്ത്, ഒഡീഷ, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്.


രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുമ്ബോഴും മുന്‍ തരംഗങ്ങളെ അപേക്ഷിച്ച്‌ വാക്‌സിനേഷന്‍ പ്രയോജനപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിപുലമായ രീതിയിലുളള വാക്‌സിനേഷന്‍ വഴി മരണം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു. കോവിഡ് അതിവ്യാപനത്തിനിടയിലും രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറയ്ക്കാനും വാക്‌സിനേഷന്‍ വഴി സാധിച്ചതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ മാധ്യമങ്ങളോട് പറഞ്ഞു.


കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30ന് 3,86,452 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അന്ന് ഡെല്‍റ്റ തരംഗമായിരുന്നു. ആ ദിവസം മാത്രം 3059 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. എന്നാല്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ച ഇന്നലെ മരണം 380 മാത്രമാണ്. ചികിത്സയിലുള്ളവര്‍ ഏപ്രില്‍ 30ന് 31 ലക്ഷത്തിന് മുകളിലായിരുന്നു. ഇത്തവണ 19ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

Covid spread in six states including Kerala

Next TV

Related Stories
കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

Apr 26, 2024 09:30 PM

കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ...

Read More >>
ഓപ്പൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

Apr 26, 2024 09:13 PM

ഓപ്പൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ

ഓപ്പൺ വോട്ടിനെച്ചൊല്ലി തർക്കം; പ്രിസൈഡിങ് ഓഫിസർ അറസ്റ്റിൽ...

Read More >>
പോളിംഗ് ബൂത്തിന് സമീപം നോട്ടുകെട്ടുകൾ, എണ്ണി ട്രഷറിയിലേക്ക് മാറ്റി; അന്വേഷണം

Apr 26, 2024 09:04 PM

പോളിംഗ് ബൂത്തിന് സമീപം നോട്ടുകെട്ടുകൾ, എണ്ണി ട്രഷറിയിലേക്ക് മാറ്റി; അന്വേഷണം

പോളിംഗ് ബൂത്തിന് സമീപം നോട്ടുകെട്ടുകൾ, എണ്ണി ട്രഷറിയിലേക്ക് മാറ്റി;...

Read More >>
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്‌

Apr 26, 2024 08:42 PM

ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്‌

ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ച് ഇവാൻ...

Read More >>
എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പിടിയിൽ

Apr 26, 2024 08:26 PM

എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പിടിയിൽ

എംഡിഎംഎ യും കഞ്ചാവുമായി യുവാവ്...

Read More >>
ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

Apr 26, 2024 08:17 PM

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70% പോളിങ്ങ്

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 75.70%...

Read More >>
Top Stories