മണത്തണ: കെ. സുധാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മണത്തണ ടൗണിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ബേബി സോജ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു വർഗീസ്, രാജു ജോസഫ്, സി. ഹരിദാസൻ, അഡ്വ. ഷെഫീർ ചെക്യാട്ട് തുടങ്ങിയവർ സംസാരിച്ചു.
Manathana