വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം നിശ്ചയമായും കിട്ടണമെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ദുരന്തമേഖലകളിൽ പ്രധാനമന്ത്രി പോകുമ്പോൾ അവിടെ വെച്ച് തന്നെ സഹായം പ്രഖ്യാപിക്കാറുണ്ട്. കേരളത്തിൻ്റെ കാര്യത്തിൽ എന്തിനാണ് ഗവേഷണം നടത്തി പ്രഖ്യാപിക്കാൻ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾ കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു നിന്ന് ചെയ്യണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ ജോലി സൗകര്യം കൂടി നോക്കി പുനരധിവാസം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മുണ്ടക്കൈയിൽ ജനകീയ തിരച്ചിൽ തുടരുകയാണ്.
Thomasaisac