ഷിരൂരിൽ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് തുടരും

ഷിരൂരിൽ  അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് തുടരും
Aug 13, 2024 07:45 AM | By sukanya

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയിൽ നാവികസേനയുടെ പരിശോധന ഇന്ന് തുടങ്ങും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും.

നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. രാവിലെ ഒൻപതോടെ കാർവാറിൽ നിന്നുള്ള നാവികസേന അംഗങ്ങൾ ഷിരൂരിൽ എത്തും. ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും. ഇതിന് ശേഷമായിരിക്കും നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ നേരത്തെ പ്രതികരിച്ചത്. തെരച്ചില്‍ ആരംഭിക്കാൻ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന. നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ വൈകിട്ട് പ്രതികരിച്ചത്. തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ട്. അർജുന്‍റെ കുടുംബത്തിന്‍റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.

Banglore

Next TV

Related Stories
കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു

Sep 11, 2024 08:41 AM

കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ...

Read More >>
വാക് ഇൻ ഇന്റർവ്യൂ

Sep 11, 2024 08:37 AM

വാക് ഇൻ ഇന്റർവ്യൂ

വാക് ഇൻ...

Read More >>
ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും ആവശ്യം

Sep 11, 2024 06:28 AM

ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും ആവശ്യം

ഹേമ കമ്മിറ്റിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി; തുടർനടപടി പാടില്ലെന്നും...

Read More >>
സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം നടന്നു

Sep 10, 2024 10:55 PM

സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം നടന്നു

സിപിഎം ചേലേരി ലോക്കൽ സമ്മേളനം തെക്കേക്കരയിൽ: സംഘാടക സമതി രൂപീകരണ യോഗം...

Read More >>
ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

Sep 10, 2024 10:47 PM

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ്...

Read More >>
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം

Sep 10, 2024 10:43 PM

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം...

Read More >>
Top Stories










News Roundup