കൂത്തുപറമ്പ് : കഴിഞ്ഞദിവസം അന്തരിച്ച ദേശീയ അധ്യാപക അവാർഡ് ജേതാവും കൂത്തുപറമ്പ് ഗവ. യുപി സ്കൂൾ മുൻ പ്രധാനാധ്യാപകനുമായിരുന്ന ടി.പി. നാരായണനെ കൂത്തുപറമ്പ് ജിയുപി സ്കൂൾ ഫ്രൻ്റ്സ് കൂട്ടായ്മ അനുസ്മരിച്ചു. പഴയനിരത്തിൽ കൂട്ടായ്മയുടെ ഓഫിസ് പരിസരത്ത് നടന്ന പരിപാടി നഗരസഭാധ്യക്ഷ വി. സുജാത ഉദ്ഘാടനം ചെയ്തു.
സലിം കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന ജന. സെക്രട്ടറി പി.കുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ സി. സനിൽ, കെ.വി.രജീഷ്, നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. കെ.വിനോദ് കുമാർ, എ.ടി. അബ്ദുൽ അസീസ് ഹാജി, പി.വി.ബാലകൃഷ്ണൻ, കെ. കെ.അബ്ദുല്ല, ബി.ടി. കുഞ്ഞു,സി.കെ.അക്ബർ, പള്ളിക്കണ്ടി ഹമീദ്, പി.കെ. ശുഐബ് എന്നിവർ പ്രസംഗിച്ചു.
Tpnarayanananusmaranam