മങ്കി മലേറിയ: കുരങ്ങൻമാരുടെ ജഡം കണ്ടെത്തിയ സ്ഥലത്ത് മലേറിയ കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി

മങ്കി മലേറിയ: കുരങ്ങൻമാരുടെ ജഡം കണ്ടെത്തിയ സ്ഥലത്ത് മലേറിയ കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി
Sep 10, 2024 05:37 PM | By Remya Raveendran

ആറളം :    മങ്കി മലേറിയ മൂലം നാല് കുരങ്ങന്മാർ ചത്ത ആറളം വന്യജീവി സങ്കേതത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മലേറിയ പരിശോധന ഊർജിതമായി തുടരുന്നു. കുരങ്ങന്മാർ ചത്ത നിലയിൽ കണ്ടെത്തിയ സ്ഥലത്തുനിന്ന് മലേറിയ പരത്തുന്ന കൊതുകുകളുടെ കൂത്താടികളെ ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ടീം കണ്ടെത്തി. അതേസമയം, മലേറിയക്ക് കാരണമായ പ്ലാസ്‌മോഡിയം സൂക്ഷ്മാണുവിനെ ലഭിച്ചില്ല. പരിശോധന ഇനിയും തുടരും. കീഴ്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം, ആറളം കുടുംബരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തെ രണ്ടു പേരുടെയും വന്യജീവി സാങ്കേതത്തിലെ 11 ജീവനക്കാരുടേയും മലേറിയ പരിശോധന ഫലം നെഗറ്റീവാണ്.

ആറളം ഫോറസ്റ്റ് സ്റ്റേഷന് അടുത്തുള്ള ആറളം ഫാമിന്റെ ബ്ലോക്ക് 9 -ൽ വളയംചാൽ അംഗൻവാടിയിൽ നടത്തിയ മലേറിയ പരിശോധന ക്യാമ്പിൽ പങ്കെടുത്ത എല്ലാവരുടെയും പരിശോധന ഫലവും നെഗറ്റീവ് ആണ്. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ.ഷിനി കെ കെ യുടെ നേതൃത്വത്തിലുള്ള പരിശോധന ടീമിൽ സി പി രമേശൻ, ബയോളജിസ്റ്റ്, അസിസ്റ്റന്റ് എന്റമോളജിസ്‌റ് സതീഷ്‌കുമാർ, ഇൻസെക്റ്റ് കളക്ടർ യു. പ്രദോഷൻ, ശ്രീബ, ഫീൽഡ് വർക്കർ പ്രജീഷ്, കീഴ്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുന്ദരം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി കണ്ണൻ, ഷാഫി കെ അലി എന്നിവരാണുണ്ടായിരുന്നത്.

Maleriya

Next TV

Related Stories
ചോർച്ച വ്യാപകം: ചോദ്യക്കടലാസിന് ഡിജിറ്റൽ പൂട്ടിടാൻ വിദ്യാഭ്യാസ വകുപ്പ്

Dec 22, 2024 11:16 AM

ചോർച്ച വ്യാപകം: ചോദ്യക്കടലാസിന് ഡിജിറ്റൽ പൂട്ടിടാൻ വിദ്യാഭ്യാസ വകുപ്പ്

ചോർച്ച വ്യാപകം: ചോദ്യക്കടലാസിന് ഡിജിറ്റൽ പൂട്ടിടാൻ വിദ്യാഭ്യാസ...

Read More >>
നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന് പരാതി

Dec 22, 2024 11:05 AM

നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന് പരാതി

നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന്...

Read More >>
വള്ളിത്തോട് ടൗണിൽ വാഹനാപകടം

Dec 22, 2024 10:19 AM

വള്ളിത്തോട് ടൗണിൽ വാഹനാപകടം

വള്ളിത്തോട് ടൗണിൽ...

Read More >>
അവധിക്കാല യാത്രാ ദുരിതം: കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

Dec 22, 2024 09:47 AM

അവധിക്കാല യാത്രാ ദുരിതം: കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

അവധിക്കാല യാത്രാ ദുരിതം: കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ...

Read More >>
ബ്ലഡ്‌ ഡോണേഴ്സ് കേരള സ്നേഹസംഗമം ഇന്ന്

Dec 22, 2024 09:14 AM

ബ്ലഡ്‌ ഡോണേഴ്സ് കേരള സ്നേഹസംഗമം ഇന്ന്

ബ്ലഡ്‌ ഡോണേഴ്സ് കേരള സ്നേഹസംഗമം ഇന്ന്...

Read More >>
ശബരിമല മണ്ഡല പൂജ; തങ്കയങ്കി ഘോഷയാത്ര ഇന്ന്

Dec 22, 2024 09:02 AM

ശബരിമല മണ്ഡല പൂജ; തങ്കയങ്കി ഘോഷയാത്ര ഇന്ന്

ശബരിമല മണ്ഡല പൂജ; തങ്കയങ്കി ഘോഷയാത്ര...

Read More >>
News Roundup