ഇരിട്ടി: കണ്ണൂർ കളക്ടർ വിളിച്ച് ചേർത്ത 400 കെ വി കെഎസ് ഇ ബി ലൈൻ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് യോഗ തീരുമാന പ്രകാരം ടവർ സ്ഥാപിക്കപ്പെടുന്നതും ലൈൻകടന്നുപോകുന്നതുമായ 10 ,12 ,13 ,14,15,16 വാർഡുകളിലെ സ്ഥലം സ്ഥല ഉടമകളുടെ ഒരുഅടിയന്തരയോഗം 12 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 ന് അയ്യൻകുന്ന് പഞ്ചായത്ത് ഹാളിൽ വച്ച് ചേരും.
സ്ഥലത്തിൻ്റെ നികുതിയടച്ച രസീത് , ആധാർ കാർഡ്, ഫെയർ വാല്യൂ (ലഭിച്ചവർ ) തുടങ്ങിയ രേഖകളുടെ കോപ്പിയുമായി യോഗത്തിന് കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Emergency meeting on Thursday at ayyankunnu