മയ്യിൽ: സിപിഎം ചേലേരി ലോക്കൽ സമ്മേളനം ഒക്ടോബർ 20, 21 തീയ്യതികളിൽ മാലോട്ട് എ എൽ പി സ്കൂളിൽ നടക്കും. സംഘാടക സമതി രൂപീകരണ യോഗം തെക്കേക്കരയിൽ സിപിഎം മയ്യിൽ ഏരിയ കമ്മിറ്റി അംഗം കെ. വി. പവിത്രൻ ഉദ്‌ഘാടനം ചെയ്തു.
പി. വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ:- ചെയർമാൻ: ഉണ്ണികൃഷ്ണൻ. പി.വി, വൈസ് ചെയർമാൻമാർ പി വി. ശിവദാസൻ, പി. സന്തോഷ് കൺവീനവർ പി. രഘുനാഥ്. ജോയിന്റ് കൺവീണർമാരായി ഇ. കെ. അജിത, ഒ. വി. രാമചന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു.
CPM Cheleri Local Conference Held At Thekkekara