കൊച്ചി: ഹേമ കമ്മറ്റിയുടെ രൂപീകരണത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. കമ്മറ്റി നിയമവിരുദ്ധം എന്നാരോപിച്ചണ് ഹർജി നൽകിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും സംസ്ഥാന സർക്കാരിന് ഇത്തരമൊരു നടപടിക്ക് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. കമ്മറ്റിയുടെ രൂപീകരണം നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി പാടില്ലെന്നുമാണ് ഹർജിയിലെ ആവശ്യം. അഡ്വ ആർപി രമേശ് അഡ്വ കെ രാംകുമാർ മുഖേനയാണ് ഹർജി നൽകിയത്.
Highcourt