ഏലപ്പീടിക: അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻറ് ഗ്രനഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണവും ഓണക്കിറ്റ് വിതരണവും, ഓണാഘോഷവും നടത്തി. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഓണക്കിറ്റ് വിതരണ ഉൽഘാടനവും സമ്മാനവിതരണവും നടത്തി. വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ. ഗ്രന്ഥശാല ദിനാചരണത്തിൻ്റെ ഭാഗമായി പതാക ഉയർത്തി.ഏലപ്പീടിക എൽ.പി.സ്കൂളിലെയും, ഏലപ്പീടിക അങ്കണവാടിയിലേയും വിദ്യാർത്ഥികൾക്ക് ബാലവേദിയുടെ ആഭിമുഖ്യത്തിൽ പാലട പ്രഥമൻ കിറ്റും വിതരണം ചെയ്തു.
സാന്ത്വന സേവന പ്രവർത്തനത്തിൻ്റെ ഭാഗമായി വായനശാല പ്രവർത്തന പരിധിയിലെ കിടപ്പ് രോഗികളുള്ളനാല് കുടുംബങ്ങൾക്ക് നാലായിരം രൂപയുടെ ഓണക്കിറ്റ് വായനശാല പ്രവർത്തകർ വീടുകളിൽ എത്തിച്ച് കൊടുത്തു.പരിപാടികൾക്ക് ഷിജു ഇ.കെ, സെബാസ്റ്റ്യൻ പി.വി, ജോൺസൺ കൂവപ്പള്ളി, പ്രമീള സുരേന്ദ്രൻ, പ്രിൻസി ബൈജു, സിജി സുരേഷ് എന്നിവർ നേതൃത്വം നൽകി.
Elapeedika