കൊല്ലം: വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. കൊല്ലം തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോസഫ് (33) ആണ് മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് സംഭവം. തങ്കശ്ശേരിയില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് പ്രതി അകത്തു കയറുകയായിരുന്നു.
ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ പീഡിപ്പിച്ചശേഷം പ്രതി ഓടിരക്ഷപ്പെട്ടു. വയോധികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉടന്‍ കേസെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ കാവനാടുഭാഗത്തുനിന്നാണ് ജോസഫിനെ പിടികൂടിയത്.
ശക്തികുളങ്ങര ഹാര്‍ബറില്‍ മീന്‍ പിടിക്കുന്നവരുടെ സഹായിയായി ജോലിചെയ്തുവരുന്നയാളാണ് ജോസഫ്. കൊല്ലം വെസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ ആര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ് ഐ ജോസ് പ്രകാശ്, എഎസ്‌ഐ ബീന, എസ്‌സിപിഒമാരായ സുമേഷ്, സുജിത്ത്, സിപിഒമാരായ സലീം, സുരേഷ്, ഷെമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
arrested who raped elderly woman at Kollam