ന്യൂ ഡൽഹി: മദ്യനയ കേസിൽ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെയ്ക്കാൻ ഒരുങ്ങുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ താൻ സ്ഥാനമൊഴിയുമെന്ന് അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചു. ആം ആദ്മി പാർട്ടിയുടെ (എഎപി) ഭാവി ഇനി പൊതുജനങ്ങളുടെ കൈകളിലായിരിക്കുമെന്ന് കേജ്രിവാൾ സൂചിപ്പിച്ചു.
ജാമ്യം കിട്ടി ജയിൽ മോചിതൻ ആയെങ്കിലും മുഖ്യമന്ത്രി എന്ന നിലയിൽ പ്രവർത്തിക്കുന്നതിന് പരിമിതികളുണ്ടെന്നും ഭരണ നിർവഹണം നടത്താൻ കഴിയാത്ത അവസ്ഥയാണെന്നും വിലയിരുത്തുന്നുണ്ട്. 'എല്ലാ വീടുകളിലും തെരുവിലും ഞാൻ പോകും. അതുവരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ല' എന്നാണ് അരവിന്ദ് കെജ്‌രിവാൾ പറയുന്നത്.
ഇത് നഷ്ടപെട്ട ഇമേജ് തിരിച്ച് പിടിക്കാനുള്ള വിഫലശ്രമത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷം പറയുന്നു. രണ്ട് ദിവസത്തിനുള്ളിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ ആരെന്നുള്ള തീരുമാനമുണ്ടാകുമെന്നും ആം ആത്മി പാർട്ടി അറിയിച്ചു
Arvind Kejriwal to resign as Chief Minister