സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം ജില്ലയിൽ മരിച്ച 24കാരന് നിപ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം ജില്ലയിൽ മരിച്ച 24കാരന് നിപ സ്ഥിരീകരിച്ചു
Sep 15, 2024 06:04 PM | By sukanya

 മലപ്പുറം: മലപ്പുറം ജില്ലയിൽ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.

സംഭവത്തെ തുടര്‍ന്ന് തിരുവാലി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച  24 വയസുകാരന്‍. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. 4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അപൂര്‍വമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്‍ടാക്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ആര്‍ക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുന്നതിനും പുതുതായി ആര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.


Malappuram

Next TV

Related Stories
പേരാവൂര്‍ മാരത്തൺ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.

Oct 7, 2024 08:31 PM

പേരാവൂര്‍ മാരത്തൺ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.

പേരാവൂര്‍ മാരത്തൺ രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു....

Read More >>
നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം: ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

Oct 7, 2024 07:19 PM

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം: ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം: ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂരിൽ ഓറഞ്ച് അലർട്ട്;  സംസ്ഥാനത്ത് അതിശക്തമായ മഴയ്‍ക്ക് സാധ്യത

Oct 7, 2024 06:21 PM

മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂരിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്‍ക്ക് സാധ്യത

മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂരിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്‍ക്ക്...

Read More >>
ആലപ്പുഴ ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി

Oct 7, 2024 03:48 PM

ആലപ്പുഴ ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി

ആലപ്പുഴ ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി...

Read More >>
ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജപതിപ്പ്‌ ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ പൊലീസ്

Oct 7, 2024 03:35 PM

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജപതിപ്പ്‌ ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ പൊലീസ്

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജപതിപ്പ്‌ ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ...

Read More >>
നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം, സഹകരണ സംഘങ്ങൾക്ക് നോര്‍ക്ക ധനസഹായം

Oct 7, 2024 03:22 PM

നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം, സഹകരണ സംഘങ്ങൾക്ക് നോര്‍ക്ക ധനസഹായം

നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം, സഹകരണ സംഘങ്ങൾക്ക് നോര്‍ക്ക...

Read More >>
Top Stories










Entertainment News