പേരാവൂർ: തിരുവോണമായാലും വനം വാച്ചർ മാർക്ക് വിശ്രമമില്ല. പേരാവൂർ തിരുവോണപുറത്ത് ചത്ത പന്നിയെ ജനങ്ങൾക്ക് പ്രശ്നമില്ലാത്ത രീതിയിൽ മറവ് ചെയ്താണ് വാച്ചർമാർ ഓണനാളിലും കർമ്മനിരതമായത്. അവർക്കിനിയും ഏഴ് മാസത്തെശമ്പള കുടിശ്ശിക കിട്ടാൻ ഉള്ളവരുണ്ട്.
ശമ്പളം കിട്ടാൻ വൈകിയിട്ടും ആന തുരത്തലിനും, വന്യ ജീവി പ്രതിരോധ പ്രവർത്തനങ്ങളിലും, ഫെൻസിംഗ് സംരക്ഷിക്കാനും വനം വാച്ചർമാർ വേണം. കൃത്യമായി ശമ്പളം കിട്ടി വീട്ടിലിരുന്ന് ഓണമാഘോഷിക്കുന്നവർ കണ്ട് പഠിക്കണം ഇവരുടെ സേവനം. ഏഴ് മാസത്തെ ശമ്പളം ലഭിക്കാൻ ബാക്കിയുള്ള വാച്ചറാണ് തിരുവോണപ്പുറത്തെത്തി ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം കാട്ട് പന്നിയെ കുഴിച്ചിട്ടത്.
There is no rest even in for Onam