പെരിയ : പേരിയ നെടുമ്പൊയിൽ ചുരത്തിൽ ഗതാഗതം പൂർണമായി നിലച്ച സാഹചര്യത്തിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സൈഡിലൂടെ ബദൽ റോഡ് നിർമിക്കാനും നിർമ്മാണ പ്രവർത്തികൾ ദ്രുതഗതിയിൽ ആക്കാനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ആക്ഷൻ കമ്മിറ്റി നിവേദനം നൽകി.
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീമതി എൽസി ജോയി,വൈസ് പ്രസിഡണ്ട് പാറക്കൽ ജോസ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴസൺ സ്വപ്ന പ്രിൻസ് ,ബാബു ഷജിൽ കുമാർ, കൺവീനർ സി ടി പ്രേംജിത്ത് ,കെ സി നാസർ ജയ്സൺ അടപ്പൂർ,അഷറഫ് അമ്പിലാതി തുടങ്ങിയവർ പങ്കെടുത്തു.
ഗതാഗതംനിലച്ചിട്ട് 50 ദിവസം പിന്നിട്ടിട്ടും പുനർനിർമാണ പ്രവർത്തികൾ മന്ദഗതിയിലാണെന്നാണ് നാട്ടുകാരുടെ പരാതി .റോഡ് ഗതാഗത യോഗ്യമല്ലാത്തതുകൊണ്ട് നാട്ടുകാർ വളരെയധികം ബുദ്ധിമുട്ടുകയാണ് ഈ റോഡിനെ ആശ്രയിച്ച് കഴിയുന്ന കച്ചവട സ്ഥാപനങ്ങളും.
വിദ്യാർഥികളും യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ് നിലവിൽ കൊട്ടിയൂർ - പാൽചുരം വഴിയാണ് കണ്ണൂരിൽനിന്ന് വയനാട്ടിലേക്ക് വാഹനങ്ങൾ പോകുന്നത്. വീതി കുറഞ്ഞ റോഡായതിനാൽ പാൽചുരം റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷ മാണ്. ഭാരവാഹനങ്ങൾ പാൽ ചുരത്തിൽ കുടുങ്ങുന്നതും പതിവാണ്.
Periya